തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപമെടുത്ത ന്യൂനമർദം മേയ് 25ഓടെ ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് കാലാവസ്ഥ പ്രവചനം. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ‘റിമാൽ’ എന്ന പേരാകും നൽകുക.
ചുഴലിക്കാറ്റുകളുടെ പട്ടികയിലേക്ക് ഒമാൻ നൽകിയിരിക്കുന്ന പേരാണ് റിമാൽ. ഈ സീസണിലെ ആദ്യചുഴലിക്കാറ്റാകും ഇത്. അതേസമയം, വ്യാഴാഴ്ച അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്‍റെ തീവ്രത കാലാവസ്ഥ കേന്ദ്രം നിരീക്ഷിച്ച് വരുകയാണ്.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമുള്ള ന്യൂനമർദങ്ങളെ തുടർന്ന് കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ്. അതിനാൽ കേരള തീരത്തുനിന്നുള്ള മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.