തിരുവനന്തപുരം: സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജക്കെതിരേ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവിൽ വിമർശനം. ആനി രാജ കേരള പോലീസിനെതിരേ നടത്തിയ പരസ്യ പ്രതികരണം സംബന്ധിച്ചാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റെ വിമര്‍ശനം. ആനി രാജയുടെ പ്രസ്താവന തെറ്റെന്ന് ദേശീയ എക്സിക്യൂട്ടീവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ന്യായീരിച്ചതിനാണ് ഡി. രാജയെ വിമർശിച്ചത്.
ഡി. രാജയുടെ പ്രസ്താവന കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി. ഇതിലെ അതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഉയർന്നത്.
പൊലീസിൽ ആർ.എസ്.എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയെ ന്യായീകരിച്ച് ഡി. രാജ രംഗത്തെത്തിയിരുന്നു. യു.പിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകൾ വിമര്‍ശിക്കപ്പെടുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.