രണ്ട് ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ രവീന്ദ്രനെ കാണാൻ വീണാ ജോർജ് എത്തി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒ.പി ബ്ലോക്കിലെ ലിഫ്റ്റില്‍ രണ്ടു ദിവസം കുടുങ്ങിയ രവീന്ദ്രൻ നായരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ച പറ്റിയവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അതില്‍ യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

ഇദ്ദേഹത്തിന്‍റെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. മന്ത്രി വന്നത് ആശ്വാസമായെന്ന് രവീന്ദ്രൻ നായർ പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

സി.​പി.​ഐ തി​രു​മ​ല മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും നി​യ​മ​സ​ഭ​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നു​മാ​യ ര​വീ​ന്ദ്ര​ൻ നാ​യ​ർ (59) ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെയാണ് ലി​ഫ്​​റ്റി​ൽ കു​ടു​ങ്ങി​യത്. കൈ​യി​ൽ ഫോ​ണു​ണ്ടാ​യി​രു​​ന്നു​വെ​ങ്കി​ലും റേ​ഞ്ച്​ കു​റ​വാ​യ​തി​നാ​ൽ മ​റ്റാ​രെ​യും വി​ളി​ക്കാ​നാ​യി​ല്ല. അ​ലാ​റം മു​ഴ​ക്കി​യി​ട്ടും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. വെ​പ്രാ​ള​ത്തി​നി​ടെ ഫോ​ൺ നി​ല​ത്ത്​ വീ​ണ്​ പൊ​ട്ടു​ക​യും ചെ​യ്തു. പൊ​ള്ളി വി​യ​ർ​ത്തും ത​ണു​ത്തു വി​റ​ച്ചും ജീ​വ​നും മു​റു​കെ പി​ടി​ച്ചാണ്​ കൂ​രി​രു​ട്ടി​ൽ ര​ണ്ടു ദി​നം ക​ഴി​ഞ്ഞു​കൂ​ടി​യ​ത്​.

ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ ഒ.​പി ബ്ലോ​ക്കി​ലേ​ക്ക്​ ആ​രു​മെ​ത്തി​യി​രു​ന്നി​ല്ല. സെ​​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര​ട​ക്കം നൂ​റു ക​ണ​ക്കി​ന്​ ജീ​വ​ന​ക്കാ​രു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഒ.​പി ​​​ബ്ലോ​ക്കി​ലെ ലിഫ്റ്റിൽ ഇ​ത്ര​യും നേ​രം ഒ​രു മ​നു​ഷ്യ​ജീ​വ​നും പേ​റി കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ നി​ശ്ച​ല​മാ​യി​ട്ടും ആ​രു​മ​റി​ഞ്ഞി​ല്ല. ഇതിനകം വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയിരുന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ​മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ൻ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​പ്പോ​ൾ​ ലി​ഫ്​​റ്റ്​ അ​സ്വാ​ഭാ​വി​ക​മാ​യി ര​ണ്ട്​ നി​ല​ക​ൾ​ക്കി​ട​യി​ൽ നി​ൽ​ക്കു​ന്ന​ത്​ ക​ണ്ടു. ഇതോടെയാണ് 42 മ​ണി​ക്കൂ​ർ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തിന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​​ പു​റ​ത്തി​റ​ങ്ങാനായത്. വെ​ള്ള​മോ ഭ​ക്ഷ​ണ​മോ ഇ​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ട​തി​നാ​ൽ അ​വ​ശ നി​ല​യി​ലാ​യി​രു​ന്നു ര​വീ​ന്ദ്ര​ൻ.

സംഭവത്തിൽ ര​ണ്ട്​ ലി​ഫ്റ്റ് ഓ​പ​റേ​റ്റ​ര്‍മാ​ര്‍, ഡ്യൂ​ട്ടി സാ​ര്‍ജ​ന്റ് എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍ഡ് ചെ​യ്തിട്ടുണ്ട്.

Tags:    
News Summary - Veena George came to visit Ravindran who was stuck in medical college lift for two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.