ചെങ്ങന്നൂർ: ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും മുതിർന്ന അഭിഭാഷകനുമായ ഡി. വിജയകുമാർ ചെങ്ങന്നൂരിൽ യു.ഡി.എഫ് സ്ഥാനാർഥി. സ്ഥാനാർഥിത്വം ഹൈകമാൻഡ് അംഗീകരിച്ചു.
ചെങ്ങന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറും അഖില ഭാരത അയ്യപ്പ സേവസംഘം ദേശീയ ഉപാധ്യക്ഷനുമായ വിജയകുമാറിെൻറ പേര് വിജയസാധ്യതയുടെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി നേതൃത്വം പരിഗണിച്ചത്. പി.സി. വിഷ്ണുനാഥ് മാറിയതോടെ എം. മുരളി, ഡി. വിജയകുമാറിെൻറ മകൾ ജ്യോതി വിജയകുമാർ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെട്ടു. മാവേലിക്കര മുൻ എം.എൽ.എയും യു.ഡി.എഫ് ജില്ല ചെയർമാനുമായ എം. മുരളി മത്സരിക്കുമെന്ന് ശക്തമായ പ്രചാരണം ഉണ്ടായിരുന്നു.
പ്രദേശത്തെ കോൺഗ്രസ് ഭാരവാഹികളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രവർത്തകരുടെ അഭിപ്രായങ്ങൾ പരസ്യമായും രഹസ്യമായും തേടാൻ തുടങ്ങിയതോടെയാണ് വിജയകുമാറിെൻറ സാധ്യതയിലേക്ക് ചർച്ച സജീവമായത്. ജയസാധ്യതയാണ് ചെങ്ങന്നൂരിൽ പ്രധാനമെന്ന എല്ലാവരുടെയും ഏകകണ്ഠ തീരുമാനമാണ് നേതാക്കൾ സ്വീകരിച്ചത്. ഇതിനിെട സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്ന എം. മുരളി മത്സരിക്കാൻ താൽപര്യമില്ലന്ന് കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു. വിശദ ചർച്ചകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ വിജയകുമാറിെൻറ പേരിന് പിന്തുണ കൂടിയത്രെ. ചെങ്ങന്നൂരിലെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കേണ്ടത് എ വിഭാഗത്തിൽപെട്ട ആളാണ്. എന്നാൽ, അന്തരിച്ച കെ. കരുണാകരെൻറ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു ഡി. വിജയകുമാർ.
1986ൽ വിജയകുമാറിനെയാണ് മാവേലിക്കര നിയമസഭ സീറ്റിലേക്ക് കരുണാകരൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, പിണങ്ങി നിന്ന എൻ.ഡി.പിയുമായി മാവേലിക്കരയടക്കമുള്ള സീറ്റുകൾ കൈമാറിയപ്പോഴാണ് വിജയകുമാറിന് ഒഴിവാക്കേണ്ടിവന്നത്. പിന്നീട് 1991ൽ ശോഭന ജോർജിനായി മാറേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.