തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും മംഗളൂരുവിൽനിന്നും ചെന്നൈയിലേക്കും തിരിച്ചും സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
മംഗളൂരു - ചെന്നൈ സ്െപഷൽ ട്രെയിൻ (02602) സെപ്റ്റംബർ 27ന് മംഗളൂരുവിൽനിന്നും ചെന്നൈ - മംഗളൂരു സ്െപഷൽ ട്രെയിൻ (02601) 28ന് ചെന്നൈയിൽനിന്നും സർവിസ് തുടങ്ങും. ചെന്നൈ - തിരുവനന്തപുരം ട്രെയിൻ സെപ്റ്റംബർ 27ന് ചെന്നൈയിൽനിന്നും 28ന് തിരുവനന്തപുരത്തുനിന്നും സർവിസ് തുടങ്ങും.
ചെെന്നെയിൽനിന്ന് ദിവസവും രാത്രി 7.45ന് പുറപ്പെടുന്ന ചെന്നൈ - തിരുവനന്തപുരം സ്പെഷൽ (02623) അടുത്തദിവസം രാവിലെ 11.45ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക് മൂന്നിന് പുറപ്പെടുന്ന തിരുവനന്തപുരം - ചെന്നൈ സ്പെഷൽ (02624) അടുത്തദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും.
പേട്ട, വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ചെന്നൈ - മംഗളൂരു പ്രതിദിന ട്രെയിൻ
രാത്രി 8.10ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചക്ക് 12.10ന് മംഗളൂരുവിലെത്തും. ഉച്ച 1.30ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 5.35ന് ചെന്നൈയിലെത്തും.
പാലക്കാട് ജങ്ഷൻ, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി, കണ്ണൂർ, പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, കാഞ്ഞങ്ങാട്, കാസർകോട്, മഞ്ചേശ്വരം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.