കൊല്ലം: ശബരിമല ദർശനവുമായി ബന്ധപ്പെട്ട് മലകയറാൻ എത്തിയ എസ്.പി മഞ്ജുവിന് കോൺഗ്രസുമായി ബന്ധമോ പാർട്ടി സ്ഥാനങ്ങളോ ഇല്ലെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അറിയിച്ചു.
ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആവശ്യവുമായി ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവും കൊല്ലം ചാത്തന്നൂർ സ്വദേശിയുമായ മഞ്ജു പമ്പയിലെത്തിയിരുന്നു. ഇവർക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന വാർത്ത പരന്നതിനെ തുടർന്നാണ് കൊല്ലം ഡി.സി.സി പ്രസിഡന്‍റായ ബിന്ദു കൃഷ്ണ വിശദീകരണവുമായി രംഗത്തെത്തിയത്.
ക്രിമിനൽ പശ്ചാത്തലമുള്ള ആൾക്ക് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന പൊലീസ് നിലപാടിനെ തുടർന്നാണ് വൈകീട്ട് അറേകാലോടെ തീരുമാനം മാറ്റി മഞ്ജു മടങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.