തിരുവനന്തപുരം: ദുർബല കാലവർഷത്തെ തുടർന്ന് സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധി യിലേക്ക് നീങ്ങുന്നു. ജൂലൈ രണ്ടാം വാരംകൊണ്ട് അണക്കെട്ടുകളിലെ ജലനിരപ്പ് മെച്ചപ്പെ ട്ടില്ലെങ്കിൽ നിയന്ത്രണത്തിലേക്ക് നീങ്ങും. പുറത്തുനിന്ന് പരമാവധി കൊണ്ടുവന്നും ജല വൈദ്യുതി ഉൽപാദനം ദിവസം 12 ദശലക്ഷം യൂനിറ്റായി കുറച്ചും അതുവരെ പിടിച്ചു നിൽക്കാമെന്ന് തിങ്കളാഴ്ച ചേർന്ന ബോർഡ് ഉന്നതതല യോഗം വിലയിരുത്തി. ഇതിനിടെ ജലനിരപ്പ് മെച്ചപ്പെട്ടാൽ നിയന്ത്രണം വേണ്ടി വരില്ല. ജല വൈദ്യുതി ഉൽപാദനത്തിൽ ബോർഡ് നിയന്ത്രണവും ക്രമീകരണവും ഏർപ്പെടുത്തി. ജൂൺ 20ലെ കണക്ക് പ്രകാരം എല്ലാ സംഭരണികളിലുമായി 476 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമേയുള്ളൂ. സംഭരണശേഷി 390 ദശലക്ഷം യൂനിറ്റ് ആകുന്നതുവരെ ജലവൈദ്യുതി ഉൽപാദനം പ്രതിദിനം 12 ദശലക്ഷം യൂനിറ്റ് ആയി കുറക്കും.
നിലവിൽ പുറത്തുനിന്ന് 63 ദശലക്ഷം യൂനിറ്റ് കൊണ്ടുവരാനാകും. 75 ദശലക്ഷം യൂനിറ്റ് വരെ ഉപഭോഗം അതുവഴി നിറവേറ്റാം. 390 ദശലക്ഷം ആകാൻ 18 മുതൽ 20 ദിവസം വരെ ഉള്ളതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ബോർഡ് പറയുന്നത്. കാലവർഷം വീണ്ടും വൈകുകയും ഉപഭോഗം ഇൗ തോതിൽ തുടരുകയും ചെയ്താൽ ജലനിരപ്പ് കുറയും. ജലനിരപ്പ് 390 ദശലക്ഷം യൂനിറ്റിലെത്തിയാൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. സിസ്റ്റം ഓപറേഷൻ അലർട്ട് കൊണ്ടുവരും. ഇൗ ഘട്ടത്തിൽ വൈദ്യുതി ആവശ്യകത നിറവേറ്റാൻ മറ്റ് നടപടികൾ സ്വീകരിക്കും. 390ൽ താഴെ പോയാൻ ഉൽപാദനം ആദ്യഘട്ടത്തിൽ പ്രതിദിനം 10 ദശലക്ഷം യൂനിറ്റിലേക്കും തുടർന്ന് എട്ട്, അഞ്ച് എന്നിങ്ങനെയും താഴ്ത്തും. ഇൗ ഘട്ടത്തിൽ അനുവദിച്ച പ്രസരണശേഷി മുഴുവൻ പ്രയോജനപ്പെടുത്തിയാലും 75 ദശലക്ഷം യൂനിറ്റിനടുത്ത ഉപഭോഗം നിറവേറ്റൽ വെല്ലുവിളിയായിരിക്കുമെന്ന് ബോർഡ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
പവർ എക്സ്ചേഞ്ചിൽനിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാണെങ്കിലും കൊണ്ടുവരാൻ ലൈനില്ല. കൂടംകുളം 400 കെ.വി ലൈൻ ഉടൻ പൂർത്തിയാക്കണമെന്ന വിലയിരുത്തൽ യോഗത്തിൽ ഉണ്ടായി. മാർച്ചിൽ കമീഷൻ ചെയ്യാൻ ലക്ഷ്യമിട്ടുവെങ്കിലും കേസിനെ തുടർന്ന് 650 മീറ്റർ പൂർത്തിയായില്ല. ഡിവിഷൻ െബഞ്ച് വിധി അടിസ്ഥാനത്തിൽ എത്രയും പെെട്ടന്ന് ലൈൻ പൂർത്തിയാക്കാൻ പവർ ഗ്രിഡിനോട് ബോർഡ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.