തിരുവനന്തപുരം: ഹൈകോടതി ഉത്തരവ് ലഭിച്ചിട്ടും നീതി ലഭിക്കാത്ത ദലിത് വനിതയായ ദമയന്തി ജാതിയില്ലാ കേരളത്തിന് അപമാനമാകുന്നു. ഭൂരഹിതയും ഭവനരഹിതയുമായ ദമയന്തിയുടെ കാര്യത്തിൽ സർക്കാർ സ്പോൺസേഡ് നീതി നിഷേധമാണ്. തിരുവനന്തപുരം മേയർ ഈ പട്ടികജാതി വീട്ടമ്മക്കെതിരെ നടത്തുന്ന ദയാശൂന്യമായ നടപടി പ്രതിപക്ഷം പോലും ചോദ്യം ചെയ്തിട്ടില്ല. ശ്രീചിത്ര പൂവർഹോം അന്തേവാസിയായിരുന്ന ദമയന്തിക്കൊപ്പം നിൽക്കാൻ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളാരും തയാറായിട്ടുമില്ല.
തല ചായ്ക്കാൻ ഇടത്തിന് ഒരുവർഷം മുമ്പ് ലഭിച്ച ഹൈകോടതി ഉത്തരവുമായി തിങ്കളാഴ്ചയും ദമയന്തി നഗരസഭ സെക്രട്ടറിയെ കാണാനെത്തി. ഉദ്യോഗസ്ഥർ കൈമലർത്തി. ലൈഫ് പദ്ധതിയുടെ പുതിയ ലിസ്റ്റ് വരുന്ന കാലത്ത് പരിഗണിക്കാമെന്ന് മാത്രമാണ് മറുപടി. കലക്ടർ നിർദേശം നൽകിയിട്ടും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനാലാണ് ദമയന്തി ഹൈകോടതിയെ സമീപിച്ചത്.
രണ്ടു മാസത്തിനകം നിയമാനുസൃത നടപടി സ്വീകരിക്കണമെന്ന് 2018 ഒക്ടോബർ 20ന് ഹൈകോടതി ഉത്തരവായി. എന്നാൽ, കോടതി ഉത്തരവ് നടപ്പാക്കുന്നതിന് മേയർ കെ. ശ്രീകുമാർ തടയിട്ടു. നഗരസഭ ഉദ്യോഗസ്ഥർ കൈവിട്ടതോടെ മനുഷ്യാവകാശ കമീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് ദമയന്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.