കണ്ണൂർ: ട്രാന്‍സ്ജെന്‍ഡേഴ്സിനായി നടത്തുന്ന കലാപരിശീലന പരിപാടികളുടെ ഉദ്ഘാടനം താവക്കര യു.പി സ്കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ നിർവഹിച്ചു. ജില്ല പഞ്ചായത്തിെൻറ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
പാര്‍ശ്വവത്കരിക്കപ്പെട്ടു കഴിയുന്ന ഭിന്നലിംഗക്കാര്‍ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളും ഇവര്‍ നേരിടേണ്ടിവരുന്ന വിവേചനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കുന്നതിനും തൊഴില്‍ വഴി ഉപജീവനമാർഗം കണ്ടെത്തുന്നതിനും അവരെ പൊതുസമൂഹത്തിെൻറ മുഖ്യധാരയില്‍ എത്തിക്കാനുമുള്ള ശ്രമമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല പഞ്ചായത്ത് ഭിന്നലിംഗക്കാര്‍ക്കായി ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുവരുന്നത്.
നൃത്തത്തില്‍ താൽപര്യമുള്ള 14 പേരാണ് ട്രൂപ്പിലുള്ളത്. പത്തു ദിവസത്തെ പരിപാടിയില്‍ കണ്ണൂരിെൻറ തനത് നൃത്തരൂപങ്ങളാണ് പരിശീലിപ്പിക്കുന്നത്. 2.5 ലക്ഷം രൂപയാണ് പരിപാടിക്കായി ജില്ല പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ട്രാന്സ്ജെന്ഡേഴ്സിെൻറ നൃത്തവും അരങ്ങേറി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ. വിജയന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ. സുരേഷ് ബാബു, അഡ്വ.ടി. സരള, അഡ്വ. രത്നകുമാരി, യു.പി. ശോഭ, ജില്ല പഞ്ചായത്ത് അംഗം എന്‍.പി. ശ്രീധരന്, സെക്രട്ടറി വി. ചന്ദ്രന്, ട്രാന്‍സ് ജന്‍ഡര്‍ പ്രതിനിധി കാഞ്ചി, താവക്കര യു.പി സ്കൂള്‍ ഹെഡ്മാസ്റ്റര് രാധാകൃഷ്ണന് മാണിക്കോത്ത് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.