അമ്പലത്തറ: മാണിക്യംവിളാകം വാര്‍ഡില്‍ ഐ.എന്‍.എല്ലിന് അപ്രതീക്ഷിത സ്ഥാനാർഥി. ഡി.സി.സി അംഗവും ഐ.എന്‍.ടി.യു സി നേതാവുമായ എസ്.എം. ബഷീറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുക.
കോണ്‍ഗ്രസ് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന എസ്.എം. ബഷീറിന് കോണ്‍ഗ്രസിലെ ഗ്രൂപ് തര്‍ക്കത്തെതുടര്‍ന്ന് അവസാനനിമിഷം സീറ്റ് നിഷേധിക്കപ്പെട്ടു.
സീറ്റ് നിഷേധിക്കപ്പെട്ടതിൽ അതൃപ്തനായിരുന്ന ബഷീറിനെ ഐ.എന്‍.എല്‍ നേതൃത്വം ഇടപെട്ട് സംസാരിച്ച് പാർട്ടിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇദ്ദേഹത്തിെൻറ സ്ഥാനാർഥിത്വം എല്‍.ഡി.എഫ് അംഗീകരിക്കുകയും ചെയ്തു.
പി.ഡി.പിയില്‍നിന്ന് രാജിെവച്ച് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജിനെ സ്ഥാനാർഥിയായി കഴിഞ്ഞദിവസം ഐ.എന്‍.എല്‍ പ്രഖ്യാപിച്ചെങ്കിലും എല്‍.ഡി.എഫ് ജില്ല നേതൃത്വം അംഗീകരിച്ചില്ല. തുടർന്നാണ് ഐ.എന്‍.എൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തിയത്.
മാണിക്യംവിളാകം വാര്‍ഡ് യു.ഡി.എഫില്‍ കോണ്‍ഗ്രസിലെ ഐ വിഭാഗത്തിെൻറ സീറ്റാണ്. ഐ വിഭാഗക്കാരനായ ബഷീറിെൻറ പേര് അവസാനനിമിഷം വരെയും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍, എ വിഭാഗം സീറ്റ് പിടിച്ചെടുത്തതോടെയാണ് ബഷീര്‍ പാര്‍ട്ടി വിട്ടത്.
ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് മാണിക്യംവിളാകം വാര്‍ഡില്‍ ബി.ജെ.പിയെ സഹായിക്കാനുള്ള രഹസ്യശ്രമങ്ങളാണ് നടത്തുന്നതെന്ന് ബഷീര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.