മെഡിക്കൽ കോളജിലെ ഡി.വൈ.എഫ്.ഐ അക്രമം: പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് ഒത്തുകളിയുടെ ഭാഗം -കോൺഗ്രസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരൻ ദിനേശനെയും 'മാധ്യമം' റിപ്പോർട്ടർ ഷംസുദ്ദീനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദിച്ച സംഭവത്തിൽ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയുടെ ഭാഗമാണെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺകുമാർ ആരോപിച്ചു. ഡി.വൈ.എഫ്.ഐ നടത്തിയ നരനായാട്ടിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസിനെതിരെ നീങ്ങേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദിനേശനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിസിസി പ്രസിഡൻറ്.

ക്രൂരമർദനമേറ്റ സെക്യൂരിറ്റി ജീവനക്കാരൻ ദിനേശന് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. ഡി.വൈഎഫ്ഐക്കാരുടെ അഴിഞ്ഞാട്ടം ചിത്രീകരിച്ച മാധ്യമം ദിനപത്രത്തിന്റെ റിപ്പോർട്ടർ ഷംസുദ്ദീന് ഗുരുതരമായി മർദ്ദനമേറ്റ സംഭവത്തിലും ഇതുവരെ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

ജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ ആരോഗ്യ മന്ത്രിയോ മെഡിക്കൽ കോളേജ് അധികൃതരോ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ജീവനക്കാരനെ സന്ദർശിക്കാൻ പോലും മെഡിക്കൽ കോളജ് അധികൃതർ തയ്യാറായിട്ടില്ല. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയുടെ ഭാഗമാണ്.

ഹൃദയസംബന്ധമായ അസുഖത്തിനും നട്ടെല്ലിന് ഏറ്റ ക്ഷതത്തിനും ചികിത്സയിലുള്ള വ്യക്തിയാണ് ദിനേശൻ. കുടുംബ പ്രാരാബ്ദങ്ങളെ തുടർന്നാണ് സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷവും കോഴിക്കോട് മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജോലിയിൽ പ്രവേശിച്ചത്. തൻറെ ജോലി കൃത്യമായി നിർവഹിച്ച ജീവനക്കാരനെ അധികാരത്തിന്റെ അഹങ്കാരത്തിൽ ആക്രമിച്ച നടപടി ഡി.വൈ.എഫ്.ഐ തുടർന്നുപോരുന്ന കാടത്തത്തിന്റെ അവസാനത്തെ ഉദാഹരണമാണെന്നും കെ. പ്രവീൺകുമാർ പറഞ്ഞു. ദിനേശനും കുടുംബത്തിനും നീതി ലഭ്യമാക്കുന്നതിനായി കോൺഗ്രസ് എല്ലാവിധത്തിലുള്ള പിന്തുണയും നൽകുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

ആഗസ്റ്റ് 31നാണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​​ർ​ക്കും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​രു​ടെ മർദനമേറ്റത്. ബു​ധ​നാ​ഴ്ച രാ​വി​​ലെ 10ഓ​ടെ സ​ന്ദ​ർ​ശ​ക​ഗേ​റ്റി​ലാ​ണ് സം​ഭ​വം. ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ​ജോ. ​സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ. ​അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആക്രമണം നടത്തിയതെ​ന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞിരുന്നു.

ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​ന്റെ കു​ടും​ബ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഘ​ർ​ഷ​വി​വ​ര​മ​റി​ഞ്ഞ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ 'മാ​ധ്യ​മം' സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ പി. ​ഷം​സു​ദ്ദീ​നു​നേ​രെയും ​ആ​ക്ര​മ​ണ​മു​ണ്ടാ​യി. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ​ ആ​ക്ര​മി​ക​ൾ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ​ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി​യ​ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ക​ഴു​ത്തി​നു​പി​ടി​ച്ച്​ തി​രി​ക്കു​ക​യും ചെ​യ്തു.​ ഫോ​ൺ തി​രി​ച്ചു​കി​ട്ടാ​ൻ സ​മീ​പി​ച്ച​പ്പോ​ൾ സം​ഘം വീ​ണ്ടും മ​ർ​ദി​ച്ചു. തു​ട​ർ​ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ ഓ​ടി​ക്ക​യ​റി​യ​പ്പോ​ഴാ​ണ്​ ആ​ക്ര​മി​ക​ൾ പി​ന്തി​രി​ഞ്ഞ​ത്. 

Tags:    
News Summary - DCC President K Praveenkumar against DYFI violence in Kozhikode medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.