വയോധിക പുഴയില്‍ മുങ്ങി മരിച്ചനിലയില്‍

കൊടകര: മറ്റത്തൂരില്‍ വയോധികയെ പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മറ്റത്തൂര്‍ പുതുശേരി വീട്ടില്‍ മാധവ​​​​െൻറ ഭാര്യ കാർത്യായനിയാണ്​ (അമ്മിണി ടീച്ചര്‍ -69) മരിച്ചത്. ചൊവ്വാഴ്ച രാവിലെ കുറുമാലി പുഴയിലെ മറ്റത്തൂര്‍ കൈമുക്ക് കടവിനു സമീപമാണ്​ മൃതദേഹം കണ്ടെത്തിയത്.

കഴുത്തില്‍ കയര്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇവരെ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നു. പുഴയോരത്ത് വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ പുഴയില്‍ തെരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

കൊടകര സി.ഐ കെ. സുമേഷി​​​െൻറ നേതൃത്വത്തില്‍ മേൽനടപടി സ്വീകരിച്ച്​ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി ജില്ല ആശുപത്രിലേക്ക് മാറ്റി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രളയസമയത്ത് പുഴ കവിഞ്ഞൊഴുകി ഇവരുടെ വീട്​ മുങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മകള്‍: രേഖ. മരുമകന്‍: വിജു.

Tags:    
News Summary - death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.