കൊണ്ടോട്ടി: മാതാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിലും മകനെ കിണറ്റിൽ മരിച്ച നിലയിലും കണ്ടെത്തി. നീറാട് വരടിക്കുത്ത് മാപ്പിളവീട്ടിൽ ആയിശക്കുട്ടി (58), ഏകമകൻ അബ്ദുൽ ഗഫൂർ (42) എന്നിവരാണ് മരിച്ചത്.
മാനസികരോഗത്തിന് ചികിത്സയിൽ കഴിയുന്നവരാണ് ഇരുവരും.
നീറാട് മുണ്ടക്കൽ വെസ്റ്റ് മൂച്ചിക്കലിലെ പള്ളിക്ക് സമീപത്തെ കിണറ്റിൽ തിങ്കളാഴ്ച ഉച്ചക്കുശേഷം മകെൻറ മൃതദേഹമാണ് ആദ്യം കണ്ടത്. കിണറിന് സമീപം ചെരിപ്പും വസ്ത്രങ്ങളും കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിശോധന നടത്തുകയായിരുന്നു. തുടർന്ന്, വീട് വൃത്തിയാക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് അയൽവാസികൾ എത്തിയപ്പോഴാണ് ആയിശക്കുട്ടിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് സമീപത്തുനിന്ന് കരിങ്കല്ല് കണ്ടെത്തി. വീടിെൻറ മുൻവശത്തെ തൂണിൽ രക്തക്കറയുണ്ട്.
മലപ്പുറത്തുനിന്ന് അഗ്നിശമനസേന എത്തിയാണ് അബ്ദുൽ ഗഫൂറിെൻറ മൃതദേഹമെടുത്തത്. സി.ഐ എൻ.വി. ഷൈജുവിെൻറ നേതൃത്വത്തിൽ ആയിഷക്കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. വിരലടയാള വിദഗ്ധൻ തെളിവെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തും. ഫാത്തിമ സുഹ്റയാണ് അബ്ദുൽ ഗഫൂറിെൻറ ഭാര്യ. മകൾ: ഫാത്തിമ ഫിദ. ആയിഷക്കുട്ടിയുടെ സഹോദരങ്ങൾ: പരേതനായ മൊയ്തീൻ, മുഹമ്മദ്, ഏന്തീൻകുട്ടി, അലവി, അബൂബക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.