തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനമേറ്റ് കുമാരമംഗലത്ത് ഏഴു വയസ്സുകാരൻ മരിച്ച സംഭവത്തിൽ 19ന് കുറ്റപത്രം വായിക്കും. ശനിയാഴ്ച കോടതി കേസ് പരിഗണിച്ചെങ്കിലും കുറ്റപത്രം വായിച്ചില്ല. പ്രോസിക്യൂഷൻ ആവശ്യപ്രകാരം മൂന്ന് വകുപ്പുകൂടി ചേർത്തു. പൊലീസ് ചേർക്കാതിരുന്ന മൂന്ന് വകുപ്പാണ് ചേർക്കാൻ കോടതി അനുവദിച്ചത്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി അരുൺ ആനന്ദിനെ ശനിയാഴ്ച ഓൺലൈനായാണ് ഹാജരാക്കിയത്. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.2019 ഏപ്രിൽ ആറിനാണ് ക്രൂരപീഡനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഏഴു വയസ്സുകാരൻ മരിച്ചത്. കുട്ടിയുടെ പിതാവിന്റെ മരണശേഷം പ്രതി കുട്ടിയുടെ അമ്മയോടൊപ്പം താമസിച്ചുവരുകയായിരുന്നു. നാല് വയസ്സുകാരനായ കുട്ടിയും ഏഴു വയസ്സുകാരൻ ജ്യേഷ്ഠനും ഇയാളുടെ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.