ജാ​ബി​ര്‍

മഫീദയുടെ മരണം; രണ്ടാം ഭർത്താവിന്‍റെ മകൻ അറസ്റ്റിൽ

വെള്ളമുണ്ട: പുലിക്കാട് കണ്ടിയില്‍പൊയില്‍ മഫീദ(48) ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം ഭർത്താവിന്‍റെ മകൻ അറസ്റ്റിൽ. മരിച്ച മഫീദയുടെ ഭര്‍ത്താവ് ടി. കെ. ഹമീദ് ഹാജിയുടെ ആദ്യ ഭാര്യയിലെ മകന്‍ ജാബിര്‍(28) ആണ് അറസ്റ്റിലായത്.

സംഭവസ്ഥലത്ത് മഫീദയെ ഭീഷണിപ്പെടുത്തിയ വിഡിയോ ദൃശ്യം അടക്കമുള്ള തെളിവിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

മഫീദ മണ്ണെണ്ണ ഒഴിച്ച് ശരീരത്തില്‍ തീ കൊളുത്തുമ്പോള്‍ ഇയാള്‍ സാക്ഷിയായിരുന്നു. എന്നാല്‍, ആത്മഹത്യാശ്രമം തടയുന്നതിന് പകരം തീകൊളുത്തിയാലും ബാക്കി കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാമെന്ന് വീട്ടമ്മയോട് ജാബിർ പറയുന്നത് വിഡിയോ ദൃശ്യത്തിലുണ്ട്.

ഡി.വൈ.എഫ്.ഐ പുലിക്കാട് യൂനിറ്റ് സെക്രട്ടറിയായിരുന്നു ജാബിര്‍. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി സി.ഐ എം.എം. അബ്ദുല്‍കരീമും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ പ്രതികളെ പിടികൂടാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. നിരവധി സംഘടനകളും നാട്ടുകാരും ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് സംഭവത്തിലെ ഒരാൾ പിടിയിലാവുന്നത്.

Tags:    
News Summary - Death of Mafida-Second husband's son arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.