പിണറായിയിലെ ആർ.എസ്.എസ് പ്രവര്‍ത്തകന്‍റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂർ: പിണറായി പാനുണ്ടയിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴിനൽകിയതായി സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റ പരിക്കുകൾ കണ്ടെത്തിയില്ലെന്നും കമീഷണർ വ്യക്തമാക്കി. പാനുണ്ടയിലെ ജിംനേഷ് (32) ആണ് കുഴഞ്ഞുവീണ് മരിച്ചത്. സി.പി.എം പ്രവർത്തകരുടെ മർദനത്തെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

ഇന്നലെ പിണറായി പാനുണ്ടയിൽ സി.പി.എം- ആർ.എസ്.എസ് സംഘർഷമുണ്ടായിരുന്നു. മർദനമേറ്റ ബി.ജെ.പി പ്രവർത്തകർക്ക് ആശുപത്രിയിൽ കൂട്ടിരുന്നയാളാണ് ജിംനേഷ്.

പാനുണ്ടയിൽ കൊടിതോരണങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. എന്നാൽ സംഭവ സ്ഥലത്ത് ജിംനേഷിനും മർദനമേറ്റിരുന്നതായാണ് ബി.ജെ.പി ആരോപിക്കുന്നത്. 

Tags:    
News Summary - Death of RSS worker in Pinarayi due to heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.