സൂചന ചിത്രം 

അമ്മാവന്‍റെ മരണം: ശബരിമല മേൽശാന്തി പൂജാ കർമ്മങ്ങളിൽ നിന്ന് വിട്ടുനിൽക്കും

ശബരിമല: അമ്മാവന്‍റെ മരണത്തെ തുടർന്ന് ശബരിമല മേൽശാന്തി ആചാരപ്രകാരം സന്നിധാനത്തെ പൂജാ കർമ്മങ്ങളിൽ നിന്ന് വിട്ടു നിൽക്കും. മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെ അമ്മയുടെ സഹോദരൻ തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക് മനയ്ക്കൽ സി കെ ജി. നമ്പൂതിരിയാണ് മരിച്ചത്.

പുല ഉണ്ടായതിനെ തുടർന്ന് മേൽശാന്തി 10 ദിവസത്തേക്ക് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലേക്ക് മാറി താമസിച്ചു. പകരം പൂജാകർമ്മങ്ങളുടെ ചുമതല തന്ത്രി കണ്ഠരര് രാജീവര് ഏറ്റെടുത്തു.

Tags:    
News Summary - Death of uncle: Sabarimala Melsanthi will abstain from puja rituals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.