പഴയിടം ഇരട്ടക്കൊല കേസിൽ പ്രതി അരുണിന് വധശിക്ഷ

കോട്ടയം: പഴയിടത്ത് ദമ്പതികളെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. പഴയിടം ചൂരപ്പാടി അരുൺ ശശിക്കാണ് (39) കോട്ടയം അഡീഷനൽ സെഷൻസ് കോടതി-രണ്ട് വധശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപയും പ്രതി പിഴ അടക്കണമെന്ന് ജഡ്ജി ജെ. നാസർ വിധിച്ചു. സംരക്ഷിക്കേണ്ട ആളെ തന്നെ പ്രതിയായ അരുൺ കൊലപ്പെടുത്തിയെന്ന് കോടതി നിരീക്ഷിച്ചു.

2013 ആഗ​സ്റ്റ് 28ന് ​രാ​ത്രി​യാ​ണ് മ​നഃ​സാ​ക്ഷി​യെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത്. ചിറക്കടവ് പഴയിടത്ത് റിട്ട. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ട് പഴയിടം തിമ്പനാൽ എൻ. ഭാസ്കരൻ നായർ (75), ഭാര്യ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തങ്കമ്മയുടെ സഹോദരപുത്രൻ അരുണാണ് കൊലപാതകം നടത്തിയതെന്നും കാർ വാങ്ങാൻ പണം കണ്ടെത്താനാണ് പ്രതി കൊലപാതകം നടത്തിയതെന്നും പിന്നീട് പൊലീസ് കണ്ടെത്തി.

കൊലപാതകത്തിന് പിന്നിൽ ത​ങ്ക​മ്മ​യു​ടെ സ​ഹോ​ദ​ര​പു​ത്ര​നാ​യ അ​രു​ൺ ശ​ശി​യാണെന്ന് ആ​രും സം​ശ​​യിച്ചിരു​ന്നി​ല്ല. അ​ന്ന് കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ലും പ​രി​സ​ര​ത്തു​മെ​ല്ലാം തെ​ളി​വെ​ടു​പ്പി​നും മ​റ്റും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്ന​ത് അ​രു​ൺ ശ​ശി​യാ​യി​രു​ന്നു. ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ന്നി​ൽ​നി​ന്ന​തും അ​രു​ൺ ത​ന്നെ. പി​ന്നീ​ട് ഒ​രു​ മാ​സ​ത്തി​ന് ശേ​ഷം കോ​ട്ട​യ​ത്ത് വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ അ​രു​ൺ ശ​ശി പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് പ​ഴ​യി​ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ വ​ഴി​ത്തി​രി​വ് ഉ​ണ്ടാ​യ​ത്.

അ​രു​ൺ ആ​ദ്യം പ​ല​വ​ഴി​ക​ളി​ലൂ​ടെ സം​ശ​യ​ങ്ങ​ളെ​ല്ലാം ദ​മ്പ​തി​ക​ളു​ടെ പെ​ൺ​മ​ക്ക​ളു​ടെ ഭ​ർ​ത്താ​ക്ക​ന്മാ​രി​ലേ​ക്ക് തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ചു. അ​വ​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചൊ​ക്കെ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലും അ​യാ​ൾ വി​ജ​യി​ച്ചു. ആ​ദ്യം പൊ​ലീ​സും ആ ​വ​ഴി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഡോ​ഗ് സ്‌​ക്വാ​ഡ് അ​ന്വേ​ഷ​ണ​ത്തി​ലും കാ​ര്യ​മാ​യ തെ​ളി​വൊ​ന്നും കി​ട്ടാ​തി​രു​ന്ന​തി​നാ​ൽ അ​രു​ണി​നെ സം​ശ​യി​ച്ച​തു​മി​ല്ല.

കൊ​ല​പാ​ത​ക ​ശേ​ഷം മു​റി​ക​ളി​ലാ​കെ മു​ള​കു​പൊ​ടി​യും മ​ഞ്ഞ​ൾ​പ്പൊ​ടി​യും വി​ത​റി തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. പൊ​ലീ​സ് നാ​യ്​ വീ​ടി​നു​ള്ളി​ൽ​ നി​ന്ന് മ​ണം​പി​ടി​ച്ച് തൊ​ട്ട​ടു​ത്ത ക​വ​ല​വ​രെ ഓ​ടി​യെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. എറണാകുളം റേഞ്ച് ഐ.ജിയായിരുന്ന പത്മകുമാറിന്‍റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിച്ചത്. 

Tags:    
News Summary - Death sentence for the accused in the case of killing a couple by beating them with a hammer in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.