പെരിന്തൽമണ്ണ: വധഭീഷണി വന്നാലും തുടർന്നും എഴുതുമെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി. ഭീഷണി വന്നപ്പോൾ മുൻകാലത്ത് പലരും എഴുത്ത് നിർത്തിയിട്ടുണ്ട്. എന്നാൽ, താൻ ‘എഴുത്തിൽനിന്ന് ആത്മഹത്യ’ ചെയ്യില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മങ്കട ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനത്തിനായി പൂപ്പലം ഒ.എ.യു.പി സ്കൂളിലെത്തിയതായിരുന്നു രാമനുണ്ണി.
ആറുമാസത്തിനകം മതം മാറിയില്ലെങ്കിൽ ൈകയും കാലും വെട്ടുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. പരാതി നൽകേെണ്ടന്നായിരുന്നു ആദ്യ തീരുമാനം. പരാതി നൽകാതിരുന്നാൽ ക്രിമിനലുകൾക്ക് പ്രോത്സാഹനമാകുമെന്ന് സഹപ്രവർത്തകരായ എഴുത്തുകാർ ഉപദേശിച്ചതിനാലാണ് പൊലീസിൽ അറിയിച്ചത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ, പൊതുജനങ്ങൾ, മാധ്യമങ്ങൾ എന്നിവർ പൂർണസഹകരണം വാഗ്ദാനം ചെയ്തതും ഒപ്പമുണ്ടാകുമെന്നറിയിച്ചതും സന്തോഷവും ആശ്വാസകരവുമാണ്. അപരനെ സഹിക്കാൻ പറ്റാത്തതാണ് ഇന്നത്തെ പ്രശ്നമെന്ന് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടന യോഗത്തിൽ രാമനുണ്ണി പറഞ്ഞു. യഥാർഥ മതവിശ്വാസിക്ക് വർഗീയവാദിയോ ഭീകരവാദിയോ ആകാൻ കഴിയില്ല. അസഹിഷ്ണുത വിശ്വാസിയുടെ ലക്ഷണമല്ല. അയൽക്കാരനെ തോൽപിക്കുന്നതിൽ ആനന്ദം കാണരുത്. മനുഷ്യത്വത്തെ സ്നേഹാദരങ്ങളോടെ ചേർത്തുപിടിക്കുന്ന മഹിതപാരമ്പര്യം നാം മറക്കരുതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.