കമ്പളക്കാട്: കമ്പളക്കാട് പറളിക്കുന്ന് ലക്ഷംവീട് കോളനിയിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ കിളിനാട് പറമ്പിൽ മമ്മിടിപ്പാട് മുഹമ്മദിെൻറ മകൻ അബ്ദുൽ ലത്തീഫാണ് (48) മരിച്ചത്. ഞായറാഴ്ച രാത്രി രണ്ടാം ഭാര്യ ജസ്നയുടെ വീട്ടിലായിരുന്നു സംഭവം.
ഈസമയം വീട്ടിൽ ബഹളം കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. ഇവർ അറിയിച്ചതിനെ തുടർന്ന് പുലർച്ച രണ്ടിന് സ്ഥലത്തെത്തിയ കൽപറ്റ പൊലീസാണ് മൃതപ്രായനായ നിലയിൽ ലത്തീഫിനെ കൽപറ്റ ജനറൽ ആശുപത്രിയിലെത്തിച്ചത്. ഉടൻ മരിച്ചു.സംഭവത്തിൽ രണ്ടാം ഭാര്യയെയും അവരുടെ സഹോദരനെയും കൽപറ്റ പൊലീസ് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. അടിയേറ്റ് വാരിയെല്ല് തകർന്നിരുന്നു.
തലയിലും അടിയേറ്റ പാടുണ്ട്. ആന്തരിക രക്തസ്രാവമാകാം മരണകാരണമെന്നാണ് നിഗമനം. കദീജയാണ് ലത്തീഫിെൻറ മാതാവ്. സുഹറ ഒന്നാം ഭാര്യയാണ്. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് സാലിഹ്, അൽസാബിത്ത്. സഹോദരങ്ങൾ: ഫാത്തിമ, ശറഫുന്നിസ, അബ്ദുൽ സലാം, പരേതനായ സൈതലവി. പിതാവിെൻറ മരണം കൊലപാതകമെന്ന് കാണിച്ചു മകൻ മുഹമ്മദ് ഷാഫി വയനാട് ജില്ല പൊലീസ് മേധാവിക്കും എ.എസ്.പിക്കും പരാതി നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.