ചരമം: സി. വിജയപ്പൻ നായർ

തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്ഷേഷൻ ഓഫീസർ നന്ദകുമാറിന്റെ പിതാവും, കുരിയാത്തി പുത്തൻകോട്ട വീട്ടിൽ സി. വിജയപ്പൻ നായർ (79) ഇന്ന് രാവിലെ ഹൃദയാഘാതം മൂലം നിര്യാതനായി. റൂർക്കല സ്റ്റീൽ പ്ലാന്റിലെ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. പരേതയായ ഇന്ദിര വി. നായരാണ് ഭാര്യ. ടെലിവിഷൻ പാചക പരിപാടി അവതാരകനും മാസ്റ്റർ ഷെഫുമായ അനിൽ കുമാർ, സിന്ധു നായർ  (ഇരുവരും ദുബായ്) എന്നിവരാണ് മറ്റു മക്കൾ. സംസ്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.