കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പിണറായിയെ ഭീകര ജീവി എന്നാണ് കെ. സുധാകരൻ വിശേഷിപ്പിച്ചത്. ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ടുപോകാനാകില്ലെന്നും പിണറായിയെ ജനങ്ങൾ തന്നെ പുറത്താക്കുമെന്നും സുധാകരൻ പറഞ്ഞു.
ഞാൻ, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഈ നാട്ടിലെ ജീവിതങ്ങളുടെ ഹൃദയത്തുടിപ്പ് മനസിലാക്കാൻ പോലും അറിയാത്ത ഒരു ഭീകരജീവിതാണ് തന്റെ നാട്ടുകാരനായ പിണറായി വിജയൻ. പൊലീസുകരെ നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണിത്. ചക്കിക്കൊത്ത ചങ്കരൻ എന്ന പോലെയാണ് മുഖ്യമന്ത്രിയുടെ പൊലീസുകരെന്നും സുധാകരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.