ഒരുരൂപ വരുമാനത്തില്‍  14.63 പൈസയും കടം

സംസ്ഥാനത്തിന് വരുമാനമായി കിട്ടുന്ന ഒരുരൂപയില്‍ 14.63 പൈസയും കടംവാങ്ങുന്നത്. ചെലവിടുന്ന ഒരുരൂപയില്‍ 12.43 പൈസ കടം തിരിച്ചടക്കാനും പലിശകൊടുക്കാനും. സംസ്ഥാനത്തിന്‍െറ സാമ്പത്തികസ്ഥിതി വരച്ചുകാട്ടുന്നതാണ് ഒരുരൂപയുടെ വരവും ചെലവും. ഒരുരൂപ വരുമാനത്തില്‍ 48.72 പൈസയും വില്‍പനനികുതിയില്‍ നിന്നാണ്. കേന്ദ്രവിഹിതം 15.41 പൈസ. പലിശവരുമാനം 0.12 പൈസ. മറ്റ് നികുതിയേതര വരുമാനം 21.11 പൈസ. 
ചെലവില്‍ 55.07 പൈസയും വികസനത്തിനാണ്. ഭരണചെലവ് 12.70 പൈസ. നികുതിപിരിവിന് 1.70 പൈസ. മറ്റ് ചെലവുകള്‍ക്ക് 18.10 പൈസയും.

Tags:    
News Summary - debit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.