എ​ൽ.​ഡി.സി, ലാ​സ്​​റ്റ്​ ഗ്രേ​ഡ് പരീക്ഷകൾ പി.എസ്.സി മാറ്റി

തി​രു​വ​ന​ന്ത​പു​രം: പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​യ ത​സ്തി​ക​ക​ളി​ലേ​ക്ക് ഡി​സം​ബ​റി​ൽ പി.​എ​സ്‌.​സി ന​ട​ത്താ​നി​രു​ന്ന പ്രാ​ഥ​മി​ക പ​രീ​ക്ഷ അ​ടു​ത്ത ഫെ​ബ്രു​വ​രി​യി​ലേ​ക്ക്​ മാ​റ്റി. എ​ൽ.​ഡി ക്ല​ർ​ക്ക്, ലാ​സ്​​റ്റ്​ ഗ്രേ​ഡ് സ​ർ​വ​ൻ​റ് എ​ന്നി​വ​യ​ട​ക്കം 23 ല​ക്ഷ​ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രീ​ക്ഷ​ക​ളാ​ണ് കോ​വി​ഡി‍െൻറ​യും ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി‍െൻറ​യും സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റി​വെ​ച്ച​ത്.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടു​ന്ന​തി​നാ​ലും ഓ​രോ​ഘ​ട്ട പ​രീ​ക്ഷ​ക്കും ഏ​ക​ദേ​ശം 2000 പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​പ്ര​കാ​രം സ​ജ്ജീ​ക​രി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​തി​നാ​ലു​മാ​ണ് പ​രീ​ക്ഷ ത​ൽ​ക്കാ​ലം മാ​റ്റി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പ​ത്താം​ത​രം വ​രെ യോ​ഗ്യ​ത​യു​ള്ള 184 ത​സ്തി​ക​ക​ൾ​ക്കാ​ണ് ഡി​സം​ബ​റി​ൽ ആ​ദ്യ​മാ​യി ഏ​കീ​കൃ​ത പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. 61,37,825 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഒ​രേ ആ​ൾ​ത​ന്നെ വി​വി​ധ ത​സ്തി​ക​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ അ​പേ​ക്ഷ​ക​ൾ ക്ര​മീ​ക​രി​ച്ച​പ്പോ​ൾ അ​ത് 23,02,398 ആ​യി ചു​രു​ങ്ങി. എ​ൽ.​ഡി ക്ല​ർ​ക്കി​നു​മാ​ത്രം 17.58 ല​ക്ഷം അ​പേ​ക്ഷ​ക​ളു​ണ്ട്. ലാ​സ്​​റ്റ്​ ഗ്രേ​ഡ് സ​ർ​വ​ൻ​റി​ന് 6.98 ല​ക്ഷ​വും സെ​ക്ര​ട്ടേ​റി​യ​റ്റ് ഓ​ഫി​സ് അ​റ്റ​ൻ​ഡ​ൻ​റി​ന് 10.59 ല​ക്ഷ​വും അ​പേ​ക്ഷ​ക​രു​ണ്ട്. ഇ​വ​ർ​ക്കെ​ല്ലാം പ്ര​ത്യേ​കം പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന്​ പ​ക​രം പൊ​തു​പ​രീ​ക്ഷ ന​ട​ത്തി അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം കു​റ​യ്ക്കും. ഓ​രോ ത​സ്തി​ക​ക്കും പ്ര​ത്യേ​കം ക​ട്ട് ഓ​ഫ് മാ​ർ​ക്ക് നി​ശ്ച​യി​ച്ച് ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് ര​ണ്ടാ​മ​ത്തെ മു​ഖ്യ​പ​രീ​ക്ഷ ഓ​രോ ത​സ്തി​ക​ക്കും വെ​വ്വേ​റെ ന​ട​ത്തും. അ​തി​ലെ മാ​ർ​ക്കി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് പി.​എ​സ്.​സി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തിെൻറ തു​ട​ർ​ച്ച​യാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലും ബി​രു​ദ​ത​ല​ത്തി​ലും പൊ​തു​യോ​ഗ്യ​താ പ​രീ​ക്ഷ​ക​ൾ അ​ടു​ത്ത​വ​ർ​ഷം ന​ട​ത്തും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ത​ല പ​രീ​ക്ഷ​ക്കാ​യി 62 ത​സ്തി​ക​ക​ളാ​ണ് ഇ​തു​വ​രെ വി​ജ്ഞാ​പ​നം ചെ​യ്ത​ത്.

ഇ​വ​ക്ക്​ മൊ​ത്തം 9,48,038 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. ബി​രു​ദം യോ​ഗ്യ​ത​യാ​യ 45 ത​സ്തി​ക​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. 16,35,215 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.