എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ പി.എസ്.സി മാറ്റി
text_fieldsതിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാഭ്യാസയോഗ്യത അടിസ്ഥാന യോഗ്യതയായ തസ്തികകളിലേക്ക് ഡിസംബറിൽ പി.എസ്.സി നടത്താനിരുന്ന പ്രാഥമിക പരീക്ഷ അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി. എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവൻറ് എന്നിവയടക്കം 23 ലക്ഷത്തോളം ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന പരീക്ഷകളാണ് കോവിഡിെൻറയും തദ്ദേശതെരഞ്ഞെടുപ്പിെൻറയും സാഹചര്യത്തിൽ മാറ്റിവെച്ചത്.
പൊതുഗതാഗത സംവിധാനങ്ങൾ പൂർവസ്ഥിതിയിലെത്തുന്നതിന് കാലതാമസം നേരിടുന്നതിനാലും ഓരോഘട്ട പരീക്ഷക്കും ഏകദേശം 2000 പരീക്ഷാകേന്ദ്രങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം സജ്ജീകരിക്കാൻ പ്രയാസമുള്ളതിനാലുമാണ് പരീക്ഷ തൽക്കാലം മാറ്റിവെക്കാൻ തീരുമാനിച്ചത്.
പത്താംതരം വരെ യോഗ്യതയുള്ള 184 തസ്തികകൾക്കാണ് ഡിസംബറിൽ ആദ്യമായി ഏകീകൃത പരീക്ഷ നടത്താൻ തീരുമാനിച്ചത്. 61,37,825 അപേക്ഷകളാണ് ലഭിച്ചത്. ഒരേ ആൾതന്നെ വിവിധ തസ്തികകൾക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ അപേക്ഷകൾ ക്രമീകരിച്ചപ്പോൾ അത് 23,02,398 ആയി ചുരുങ്ങി. എൽ.ഡി ക്ലർക്കിനുമാത്രം 17.58 ലക്ഷം അപേക്ഷകളുണ്ട്. ലാസ്റ്റ് ഗ്രേഡ് സർവൻറിന് 6.98 ലക്ഷവും സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡൻറിന് 10.59 ലക്ഷവും അപേക്ഷകരുണ്ട്. ഇവർക്കെല്ലാം പ്രത്യേകം പരീക്ഷ നടത്തുന്നതിന് പകരം പൊതുപരീക്ഷ നടത്തി അപേക്ഷകരുടെ എണ്ണം കുറയ്ക്കും. ഓരോ തസ്തികക്കും പ്രത്യേകം കട്ട് ഓഫ് മാർക്ക് നിശ്ചയിച്ച് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയിൽ ഉൾപ്പെടുന്നവർക്ക് രണ്ടാമത്തെ മുഖ്യപരീക്ഷ ഓരോ തസ്തികക്കും വെവ്വേറെ നടത്തും. അതിലെ മാർക്കിെൻറ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്.
ഇതിെൻറ തുടർച്ചയായി ഹയർസെക്കൻഡറി തലത്തിലും ബിരുദതലത്തിലും പൊതുയോഗ്യതാ പരീക്ഷകൾ അടുത്തവർഷം നടത്തും. ഹയർസെക്കൻഡറിതല പരീക്ഷക്കായി 62 തസ്തികകളാണ് ഇതുവരെ വിജ്ഞാപനം ചെയ്തത്.
ഇവക്ക് മൊത്തം 9,48,038 അപേക്ഷകൾ ലഭിച്ചു. ബിരുദം യോഗ്യതയായ 45 തസ്തികകളാണ് ഇപ്പോഴുള്ളത്. 16,35,215 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.