കോഴിക്കോട്: സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ കാര്‍ യത്തില്‍ ധാരണയായെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. മുൻ മുഖ്യമ ന്ത്രി ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും എന്നാൽ, താൻ മത്സരിക്കില്ലെന്നും വടകരയില്‍ പുതിയ സ്ഥാനാർഥിയെ രംഗത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിുന്നു.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറുമാര്‍ മത്സരിക്കുന്നതില്‍ തടസ്സമില്ല. കേരളത്തിലെ ഏതു സീറ്റിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മൻ ചാണ്ടി. എല്ലാവര്ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഉമ്മൻ ചാണ്ടിെക്കന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ 20 സീറ്റും യു.ഡി.എഫ് നേടുമെന്ന് കെ.പി.സി.സി പ്രസിഡൻറ് അവകാശപ്പെട്ടു. ശബരിമല പ്രശ്നവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവികാരവും നേട്ടമാകുമെന്നാണ് പ്രതീക്ഷ.
ജയസാധ്യത മാത്രം പരിഗണിച്ചാവും സ്ഥാനാർഥിത്വം. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. ഫെബ്രുവരി 20നകം സാധ്യത പട്ടിക ഹൈകമാന്‍ഡിന് കൈമാറുമെന്നും ‘ജംബോ’ പട്ടികയായിരിക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.