കേരള ഘടകത്തിന്‍റെ തീരുമാനം ചർച്ചക്ക്​ ശേഷം –ശ്രേയാംസ്​ കുമാർ

ന്യൂ​ഡ​ൽ​ഹി: ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വി​ന്‍റെ രാ​ഷ്​​​ട്രീ​യ ജ​ന​താ​ദ​ളി​ൽ ലോ​ക്​​താ​ന്ത്രി​ക്​ ജ​ന​താ​ദ​ളി​ന്‍റെ ല​യ​നം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​ട​തു ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യി​ൽ ഘ​ട​ക ക​ക്ഷി​യാ​യ കേ​ര​ള ഘ​ട​കം ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഈ ​മാ​സം ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി ല​യ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്ന്​ പാ​ർ​ട്ടി എം.​പി എം.​വി. ശ്രേ​യാം​സ്​ കു​മാ​ർ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം പാ​ലി​​ക്കേ​ണ്ട ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന്​ ശ്രേ​യാം​സ്​ കു​​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി വി​ളി​ക്കു​ക​യും 75 ശ​ത​മാ​നം ​പ്ര​തി​നി​ധി​ക​ൾ അ​തി​ൽ ഹാ​ജ​രാ​കു​ക​യും വേ​ണം. ശ​ര​ദ് യാ​ദ​വ്​ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ ആ​ർ.​ജെ.​ഡി​യി​ൽ ല​യി​ച്ച​തെ​ന്നും ശ്രേ​യാം​സ്​ കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Decision of Kerala unit will be after discussion - Shreyams Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.