പെരുമ്പാവൂർ: പെരുമ്പാവൂരിൽ അടച്ചിട്ട മുറിക്കുള്ളിൽ നിന്നും ജീർണിച്ച മൃതശരീരം കണ്ടെത്തി. എം.സി റോഡിൽ സിഗ്നൽ ജങ്ഷന് സമീപത്തുള്ള പഴയ കെട്ടിടത്തിലെ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വർഷങ്ങളായി മുറി അടഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ നഗരസഭയിൽ വിവരമറിയിക്കുകയായിരുന്നു. കാനയിൽ നിന്നാണെന്നായിരുന്നു സംശയമെങ്കിലും പിന്നീട് ദുർഗന്ധം വമിക്കുന്നത് മുറിയിൽ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ദുർഗന്ധം മുറിയിൽ നിന്നാണെന്ന് അറിഞ്ഞത്. പിന്നാലെ പൊലീസിൽ വിവിരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു.
ഇതിനിടെ സുഹൃത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സംഭവവുമായി പരാതിക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.