ദീപു ഗു​രു​ത​ര​മാ​യ രോ​ഗം ​കൊ​ണ്ടാ​ണോ മ​രിച്ചതെന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​യണം -ശ്രീ​നി​ജി​ന്‍ എം.​എ​ല്‍.​എ

കി​ഴ​ക്ക​മ്പ​ലം: ദീ​പു​വി​ന്റെ മ​ര​ണം സം​ബ​ന്ധി​ച്ച് നി​ഷ്​​പ​ക്ഷ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ വ​സ്തു​ത​ക​ള്‍ പു​റ​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പി.​വി. ശ്രീ​നി​ജി​ന്‍ എം.​എ​ല്‍.​എ. ആ​ശു​പ​ത്രി​യി​ല്‍ ന​ല്‍കി​യ മ​ര​ണ​മൊ​ഴി​യി​ല്‍ മ​ര്‍ദ​ന​മേ​റ്റ വി​വ​രം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. ഗു​രു​ത​ര​മാ​യ വേ​റെ രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണോ മ​ര​ണം സം​ഭ​വി​ച്ച​ത് എ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​യേ​ണ്ട​തു​ണ്ട് -എം.എൽ.എ പറഞ്ഞു.

കു​റ്റാ​രോ​പി​ത​രാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വ​സ്തു​ത​ക​ള്‍ പു​റ​ത്തു​വ​രേ​ണ്ട​തു​ണ്ട്. സം​ഭ​വ​ത്തെ സി.​പി.​എ​മ്മി​നെ​തി​രെ തി​രി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​വും രാ​ഷ്ട്രീ​യ​വു​മാ​യി ചി​ല​ര്‍ രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​നെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടും. ത​നി​ക്കെ​തി​​രെ വ്യാ​ജ ആ​രോ​പ​ണ​വും വ്യ​ക്തി അ​ധി​ക്ഷേ​പ​വും ന​ട​ത്തി​യ ട്വ​ന്റി20 വാ​ര്‍ഡ് അം​ഗ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം.​എ​ല്‍.​എ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Deepu murder: facts must come out -Pv Sreenijin MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.