നായർ സ്​ത്രീകളെ അപമാനിച്ചെന്ന്​; തരൂരിനെതിരെ അപകീർത്തികേസ്​​ ​

തി​രു​വ​ന​ന്ത​പു​രം: നാ​യ​ർ സ്​​ത്രീ​ക​ൾ​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ശ​ശി ത​രൂ​ർ എം.​പി​ക്കെ​തി​രെ കോ​ട​തി അ​പ​കീ​ർ​ത്തി കേ​സ് എ​ടു​ത്ത്​ നോ​ട്ടീ​സ​യ​ച്ചു. ത​​െൻറ ‘ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ നോ​വ​ൽ’ എ​ന്ന പു​സ്‌​ത​ക​ത്തി​ൽ നാ​യ​ർ സ്ത്രീ​ക​ൾ​ക്കെ​തി​രെ ത​രൂ​ർ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം അ​ഡീ.​ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ന​ട​പ​ടി.

അ​ടു​ത്ത​മാ​സം 21ന് ​ശ​ശി ത​രൂ​രി​നോ​ട്​ നേ​രി​ട്ട് ഹാ​ജ​രാ​കാ​നും നി​ർ​ദേ​ശി​ച്ചു. സ​ന്ധ്യ ശ്രീ​കു​മാ​ർ ന​ൽ​കി​യ സ്വ​കാ​ര്യ ഹ​ര​ജി​യി​ലാ​ണ് കോ​ട​തി നേ​രി​ട്ട് കേ​സെ​ടു​ത്ത​ത്. ‘ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ നോ​വ​ൽ’ എ​ന്ന പു​സ്‌​ത​ക​ത്തി​ലെ 85ാം പേ​ജി​ലാ​ണ് നാ​യ​ർ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ത​രൂ​ർ ന​ട​ത്തി​യ​തെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​രോ​പ​ണം.

ഇൗ ​പു​സ്​​ത​ക​ത്തി​​െൻറ വി​പ​ണ​നം ഉ​ൾ​പ്പെ​ടെ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags:    
News Summary - defamation case against sasi tharoor -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.