കോന്നി: കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ശേഷം ഇടതുമുന്നണിയിലേക്ക് മറുകണ്ടംചാടിയ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് നടപടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോന്നി ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് ആകെയുള്ള 13ൽ ഏഴ് സീറ്റ് നേടി എം.വി. അമ്പിളി പ്രസിഡന്റും ആർ. ദേവകുമാർ വൈസ് പ്രസിഡന്റായും അധികാരത്തിലെത്തി.
എന്നാൽ, നിലവിലെ ഭരണ സമിതിക്കെതിരെ 2021 ജൂലൈ 28ന് ഇടതുപക്ഷ അംഗങ്ങൾ അവിശ്വാസം കൊണ്ടുവന്നു. ഇളകൊള്ളൂർ ഡിവിഷനിൽനിന്ന് കോൺഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജിജി സജി അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് അവിശ്വാസം പാസാകുകയും എം.വി. അമ്പിളി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താകുകയും ചെയ്തു.
തുടർന്ന് പ്രവീൺ പ്ലാവിളയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിൽ കേസ് നൽകി.ജിജി സജി വിപ്പ് ലംഘനം നടത്തിയെന്ന് കണ്ടെത്തിയ കമീഷൻ കൂറുമാറ്റം നടത്തിയ ജിജിയെ അയോഗ്യയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.