ആലുവ: കോടതിയിൽ വിചാരണക്ക് ഹാജരാകാതെ മുങ്ങിയ പ്രതിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. വല്ലം സ്രാമ്പിക്കൽ സലിമിനെയാണ് (48) അറസ്റ്റ് ചെയ്തത്. 2014ൽ ആലുവയിൽനിന്ന് ആറുലക്ഷം രൂപയുടെ വാഹനം സി.സി അടച്ചുകൊള്ളാമെന്ന വ്യവസ്ഥയിൽ വാങ്ങിയശേഷം പണമടക്കാത്തതിെൻറ പേരിലാണ് കേസ്.
നേരത്തേ അറസ്റ്റ് ചെയ്ത് ജാമ്യം ലഭിച്ച ഇയാൾ പിന്നീട് കോടതി നടപടിക്ക് ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. ലോങ് പെൻറിങ് കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. എസ്.എച്ച്.ഒ പി.എസ്. രാജേഷ്, എസ്.ഐ ബിനു തോമസ്, എസ്.സി.പി.ഒമാരായ ഷിഹാബ്, ടി.എസ്. സന്ദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.