വർക്കല: പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണവും 9000 രൂപയും കവർന്ന ശേഷം ഒളിവിലായിരുന്ന പ്രതികളെ അയിരൂർ പൊലീസ് പിടികൂടി. ചെമ്മരുതി കോവൂർ പുത്തൻവിളവീട്ടിൽ രാജീവ് (44), കോവൂർ എ.എം.എൽ.പി.എസിന് സമീപം ചരുവിളവീട്ടിൽ ബിനു (31) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടാംപ്രതിയായ കോവൂർ സ്വദേശി സാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അവനവഞ്ചേരി സ്വദേശിനിയായ ബിന്ദുവിെൻറ കോവൂരിലെ പൂട്ടിയിട്ടിരുന്ന വീട്ടിലാണ് പ്രതികൾ കവർച്ച നടത്തിയത്. മോഷണം, ലഹരിമരുന്ന് വിൽപന, കൊലപാതക ശ്രമം തുടങ്ങിയ നിരവധി കേസുകളിലും ഇവർ പ്രതികളാണ്. മോഷണം ചെയ്തെടുത്ത സ്വർണാഭരണങ്ങളിൽ ചിലത് പാളയംകുന്ന്, മുത്താന എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടെൻറ നേതൃത്വത്തിൽ അയിരൂർ പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐ പി. രാജേഷ്, പൊലീസുകാരായ ജയ്മുരുകൻ, സജീവ്, ഹിമാദ് എന്നിവരുൾപ്പെട്ട സംഘമാണ് ദീർഘകാലമായി ഒളിച്ചുകഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.