ജാമ്യാപേക്ഷ വൈകിപ്പിക്കുന്നത് മൗലികാവകാശ ലംഘനം-സുപ്രീംകോടതി

ന്യൂഡൽഹി: വർഷത്തോളം ജാമ്യാപേക്ഷയിൽ തീർപ്പ് കല്പിക്കാത്ത അലഹാബാദ് ഹൈകോടതി നടപടിക്കെതിരെ സുപ്രീംകോടതി. ജാമ്യാപേക്ഷകൾ പരിഗണിക്കാൻ ഒറ്റ ദിവസം പോലും വൈകുന്നത് മൗലികാവകാശ ലംഘനമാണെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഒരു വർഷമായി തന്റെ ജാമ്യാപേക്ഷ ഹൈകോടതി ആവർത്തിച്ച് മാറ്റിവെച്ചതിനെ ചോദ്യം ചെയ്ത് ബലാത്സംഗക്കേസിലെ പ്രതിയാണ് സുപ്രീംകോടതിയിലെത്തിയത്. സമയബന്ധിതമായി ജാമ്യാപേക്ഷകൾ തീർപ്പാക്കേണ്ടതിന്റെ പ്രാധാന്യം സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർഥ് ദവെ ചൂണ്ടിക്കാട്ടി. വിഷയം പരിഗണിക്കുമ്പോൾ വേഗത്തിൽ തീർപ്പാക്കാനുള്ള നടപടി ഹൈകോടതി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

Tags:    
News Summary - Delaying bail application is a violation of fundamental rights-Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.