കാഫിർ സ്ക്രീൻ ഷോട്ട്പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി

വടകര: പാർലമെന്റ് തെഞ്ഞെടുപ്പിനിടെ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ, പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.

കേസിന്റെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നൽകിയ ഹരജിയിലാണ് വടകര പൊലീസിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടത്.

കേസ് അന്വേഷണത്തിൽ പൊലീസ് ഗുരുതര അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ്‌ കാസിം അഡ്വ. മുഹമ്മദ്‌ ഷാ മുഖേന നൽകിയ ഹരജിയിലാണ് അന്വേഷണ റിപ്പോർട്ടും സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവരുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധന റിപ്പോർട്ടും ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ഈ മാസം 22നു മുമ്പ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം.

നേരത്തെ ഹൈകോടതിയിൽ കാസിം നൽകിയ ഹരജി, കീഴ്കോടതിയെയോ പൊലീസിനെയോ സമീപിക്കാമെന്ന് ആവശ്യപ്പെട്ട് തീർപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിനെ സമീപിച്ചെങ്കിലും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് വീണ്ടും കോടതിയിലെത്തിയത്.

2024 മാർച്ച് 25ന് നടന്ന സംഭവത്തിൽ പൊലീസ് ഇതുവരെ പ്രതികൾക്കെതിരെ കേസെടുത്തിട്ടില്ല.

സാമുദായിക സൗഹാർദം തകർക്കുന്ന ഇത്തരം കേസുകളിൽ ഉടൻ നടപടി വേണമെന്ന് സുപ്രീംകോടതി പലതവണ പറഞ്ഞതാണ്.

എന്നാൽ, ഇത് അട്ടിമറിക്കപ്പെടുകയാണ്. ഇതിനാലാണ് ഇരയായ കാസിം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതെന്നും നിയമപോരാട്ടം തുടരുമെന്നും അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു.

Tags:    
News Summary - Kafir Screen Shot Police Investigation Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.