റാന്നി: മതം ഒഴിവാക്കി ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന ആവശ്യവുമായി താലൂക്ക് ഓഫിസ് പടിക്കൽ സമരം. വടശ്ശേരിക്കര തകിടിയിൽ കേശവദേവ്, ബന്ധുക്കളായ വിജയകുമാർ, ഭാര്യ ശോഭന, മക്കളായ നേഹ ടി.വിജയ്, നിസൺ ടി.വിജയ് എന്നിവരാണ് സമരം നടത്തിയത്.
നേഹക്ക് ഡിഗ്രിക്കും നിസണ് പ്ലസ് ടു പ്രവേശനത്തിനും അപേക്ഷ നൽകിയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് പരാതി. മതം ചേർക്കാതെ പട്ടികജാതി സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് തഹസിൽദാർ നവീൻ ബാബു അറിയിച്ചു.
ജൂണിൽ നൽകിയ അപേക്ഷ നിരസിച്ച് മറുപടി നൽകിയിട്ടുണ്ട്. നേരത്തേ മതം ചേർക്കാതെ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അങ്ങനെ തുടരണമെന്നുമാണ് കുടുംബത്തിെൻറ ആവശ്യം. അപേക്ഷ നിരസിച്ചപ്പോൾ കലക്ടർക്ക് അപ്പീൽ നൽകി. മനുഷ്യാവകാശ കമീഷെൻറയും ബാലാവകാശ കമീഷെൻറയും ഉത്തരവ് ഉെണ്ടന്നാണ് കുടുംബം പറയുന്നത്.
മതമില്ലാതെ ജാതി സർട്ടിഫിക്കറ്റ് കിട്ടുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ബുധനാഴ്ച കലക്ടർ വിളിച്ചിട്ടുണ്ടെന്നും കേശവദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.