മോദി ഉ​േട്ടാപ്യയിലെ രാജാവാകാൻ ശ്രമിക്കരുത്​ –ആൻറണി

ന്യൂഡൽഹി: നോട്ട്​ നിരോധന വിഷയത്തിൽ പ്രധാനമന്ത്രി നരേ​ന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ്​ പ്രവർത്തക സമിതി അംഗം എ.കെ ആൻറണി.  തെറ്റ് ഏറ്റു പറയാനുള്ള സാമാന്യ മര്യാദ പ്രധാനമന്ത്രി കാണിക്കണം. ഒറ്റയടിക്ക് കറൻസി രഹിത ഡിജിറ്റല്‍ ഇന്ത്യയു​ണ്ടാക്കാമെന്ന്​ വ്യാമോഹിക്കുന്ന മോദി ഉട്ടോപ്യയിലെ രാജാവാകാന്‍ ശ്രമിക്കരുത്​. ലോകത്ത് എവിടെയെങ്കിലും കറൻസിയില്ലാത്ത രാജ്യമുണ്ടോയെന്നും ആൻറണി ചോദിച്ചു.

നോട്ട് അസാധുവാക്കലില്‍ ഒട്ടും തൃപ്തികരമായ പ്രഖ്യാപനങ്ങളല്ല കഴിഞ്ഞ ദിവസം മോദി നല്‍കിയതെന്ന് ആന്റണി കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കി 50 ദിവസം കഴിഞ്ഞിട്ടും ദുരിതങ്ങള്‍ക്കു ശമനമില്ല. കള്ളപ്പണം കണ്ടുപിടിക്കാൻ സംവിധാനമില്ല എന്നു പറഞ്ഞാണു കേന്ദ്രം സഹകരണ സംഘങ്ങള്‍ക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കേണ്ടവർ എല്ലാം വെളുപ്പിച്ചു കഴിഞ്ഞു. സർക്കാർ പറഞ്ഞ കാലയളവും കഴിഞ്ഞു. എത്രയും വേഗം സഹകരണ സംഘങ്ങളുടെ നിയന്ത്രണം എടുത്തുകളയണം. ദേശസാത്​കൃത ബാങ്കുകൾക്കുള്ള എല്ലാ അധികാരവും സഹകരണ സംഘങ്ങൾക്കും നൽകണമെന്നും ആൻറണി പറഞ്ഞു.

Tags:    
News Summary - demonetisation: antony criricises modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.