നോട്ടുക്ഷാമത്തിലും സഹകരണ പ്രതിസന്ധിയിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം, ശാന്തം. തലസ്ഥാനമടക്കം പ്രധാന നഗരങ്ങളിലുള്‍പ്പെടെ കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ചുരുക്കംചില സ്വകാര്യ വാഹനങ്ങളൊഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയ ബാങ്കുകള്‍ തുറന്നതല്ലാതെ ഇടപാട് നടത്താവുന്നത്ര ജീവനക്കാരത്തൊതിരുന്നത് പലേടത്തും പ്രശ്നം സൃഷ്ടിച്ചു. മിക്കയിടങ്ങളിലും നീണ്ട ക്യൂ കാണാമായിരുന്നു. എ.ടി.എമ്മുകളില്‍ പണമില്ലാത്തത് ജനത്തിന് ബുദ്ധിമുട്ടായി. ബാങ്കുകളോട് ചേര്‍ന്ന ചുരുക്കം ചില എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍നില കുറവായിരുന്നു. സംസ്ഥാനത്ത് മിക്കയിടത്തും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല. അതേസമയം, ഹര്‍ത്താലുമായി ബന്ധപ്പെട്ട കാര്യമായ ആക്രമണ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരം തമ്പാനൂരില്‍നിന്ന് ശബരിമലയ്ക്ക് 14 സര്‍വിസ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. ഇവിടെ റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് പ്രത്യേക സഹായകേന്ദ്രം തുറന്നിരുന്നു. നെയ്യാറ്റിന്‍കരയില്‍ ഹര്‍ത്താലനുകൂലികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ത്തു. ഗൗരീശപട്ടത്ത് നിര്‍ബന്ധിച്ച് കടയടപ്പിക്കാന്‍ ശ്രമിച്ച ആറുപേര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്തു. ഹര്‍ത്താലിനോടനുബന്ധിച്ച് എല്‍.ഡി.എഫിന്‍െറ ആഭിമുഖ്യത്തില്‍ ജി.പി.ഒയിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കണ്ണൂരില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ നോട്ട് നിരോധനത്തിനെതിരെ മൗനജാഥയും തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗാന്ധിസര്‍ക്കിളില്‍ ശയന പ്രതിഷേധവും സംഘടിപ്പിച്ചു.വിമാനത്താവളങ്ങളെയൂം ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. മലപ്പുറത്ത് ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.