തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് പിന്നാലെ സ്വാശ്രയ ഡെൻറല്‍ കോളജുകളിലെ ബി.ഡി.എസ് പ്രവേശനത്തിനും ഉയർന്ന ഏകീകൃത ഫീസ് നിശ്ചയിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ഉത്തരവ്. 85 ശതമാനം സീറ്റുകളില്‍ രണ്ടര ലക്ഷമാണ് വാര്‍ഷികഫീസ്. 15 ശതമാനം എന്‍.ആര്.ഐ സീറ്റുകളില്‍ ആറ് ലക്ഷമാണ് വാര്‍ഷികഫീസ്. എന്‍.ആര്.ഐ സീറ്റുകളില്‍ കഴിഞ്ഞവര്‍ഷവും ആറ് ലക്ഷമായിരുന്നു ഫീസ്. ഇക്കുറി മാനേജ്മെൻറുകള്‍ വര്‍ധന ആവശ്യപ്പെട്ടിരുന്നില്ല. ബി.ഡി.എസിന് നാലു ലക്ഷമാണ് ഇത്തവണ ഓള് കേരള സെല്‍ഫ് ഫിനാന്‍സിങ് മാനേജ്മെൻറ് കണ്‍സോർട്ട്യം ആവശ്യപ്പെട്ടിരുന്നത്. രാജേന്ദ്രബാബു കമ്മിറ്റി മുമ്പാകെയും ഈ ആവശ്യം അവര്‍ ഉന്നയിച്ചിരുന്നു. ഇൗ ഫീസ് നിരക്ക് വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നതിനൊപ്പം കൊള്ളലാഭമാണ് ലക്ഷ്യം വെക്കുന്നതെന്നും വിലയിരുത്തി മാനേജ്മെൻറുകളുടെ ആവശ്യം തള്ളുകയായിരുന്നു.
കോളജുകളുടെ കഴിഞ്ഞവര്‍ഷത്തെ വരവ് ചെലവ് വിലയിരുത്തിയാണ് രണ്ടര ലക്ഷം എന്ന ഇക്കൊല്ലത്തെ ഫീസ് താൽക്കാലികമായി അനുവദിച്ചത്. കൽപിത സര്‍വകലാശാലയായ കൊച്ചി അമൃതയിലെ ഡെൻറൽ കോളജിനും ഇതേനിരക്ക് ബാധകമാണ്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കോളജുകള്‍ക്ക് രണ്ടുമാസസമയം അനുവദിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ മാനേജ്മെൻറിന് കീഴിലെ ഡെൻറല്‍ കോളജില്‍ കഴിഞ്ഞവര്‍ഷം 85 ശതമാനം സീറ്റുകളില്‍ 3.3 ലക്ഷമായിരുന്നു ഫീസ്. കണ്‍സോർട്ട്യത്തിന് കീഴിലെ മറ്റ് കോളജുകളില്‍ 14 ശതമാനം (ബി.പി.എൽ വിഭാഗം) സീറ്റുകളില്‍ 23,000 രൂപയും 26 ശതമാനം സീറ്റുകളില്‍ 44,000 (എസ്.ഇ.ബി.സി വിഭാഗത്തിന്) രൂപയും ആയിരുന്നു ഫീസ്. സര്‍ക്കാറിന് വിട്ടുനൽകിയ അവശേഷിച്ച മെറിറ്റ് സീറ്റുകളില്‍ 2.1 ലക്ഷവുമായിരുന്നു ഫീസ്. 35 ശതമാനം വരുന്ന മാനേജ്മെൻറ് സീറ്റുകളിൽ അഞ്ച് ലക്ഷവും എന്‍.ആര്.ഐ സീറ്റുകളില്‍ ആറ് ലക്ഷവുമായിരുന്നു ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.