കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിൽ സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കും മുന്നറിയിപ്പില്ലാതെ അധിക ഫീസ്. പോസ്റ്റൽ ചാർജ് ഇനത്തിലാണ് ഇനി മുതൽ എല്ലാസേവനങ്ങൾക്കും 45 രൂപ അധികം നൽകേണ്ടത്. സർട്ടിഫിക്കറ്റുകൾ പോസ്റ്റലായി ഉടമകൾക്ക് എത്തിക്കാൻ തീരുമാനിച്ചതിെൻറ ഭാഗമാണ് അധികഫീസ്.
നേരേത്ത അപേക്ഷിച്ചവർക്കും ഈ ഫീസ് ബാധകമാണെന്നതിനാൽ ആർ.ടി.ഒ ഓഫിസുകളുടെ പ്രവർത്തനം താളം തെറ്റി. അധികഫീസ് അടച്ചവരുടെ അപേക്ഷകൾ മാത്രമേ കമ്പ്യൂട്ടറിൽ നടപടികൾ പൂർത്തിയാക്കാനാവൂ. ഇത് അപേക്ഷകൾ കെട്ടിക്കിടക്കാൻ ഇടയാക്കുന്നു.
നേരേത്ത അപേക്ഷയോടൊപ്പം സ്റ്റാമ്പ് ഒട്ടിച്ച് കവർ വെച്ചവർക്കും 45 രൂപ വെക്കണം. ഇൗ വ്യവസ്ഥ ഒഴിവാക്കിയാൽതന്നെ നിരവധി അപേക്ഷകളിൽ തീർപ്പ് ഉണ്ടാകാനാവുമെന്ന് അധികൃതർ പറയുന്നു. ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അപേക്ഷകൾക്ക് 760 രൂപ ഫീസ് അടക്കേണ്ടിയിരുന്ന സ്ഥാനത്ത് 1260 രൂപയാക്കി ഉയർത്തിയത് കഴിഞ്ഞ ആഴ്ചയാണ്.
ഒറ്റയടിക്ക് 500 രൂപയുടെ വർധനയാണ് സർക്കാർ ഏർപ്പെടുത്തിയത്. നേരേത്ത അപേക്ഷിച്ചവരുടെ ഫയലുകൾ ഇതിെൻറ പേരിൽ ആർ.ടി.ഒ ഓഫിസുകളിൽ കെട്ടിക്കിടക്കുകയാണ്. പൊതുജനങ്ങളെ അറിയിക്കാതെയാണ് പല ഫീസുകളും ഒറ്റയടിക്ക് വർധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.