കൊട്ടാരക്കര: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ വാഹനമിടിച്ച് സ്കൂട്ടർയാത്രക്കാരിക്ക് പരിക്ക്. കുളക്കട വായനശാല എം.സി റോഡിന് സമീപ സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ തുരുത്തമ്പലം സ്വദേശിനി രശ്മിക്കാണ് പരിക്കേറ്റത്.
അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഔദ്യാേഗിക കാറിൽ പോവുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. അതേ ദിശയിൽ വന്ന തുരത്തമ്പലം സ്വദേശിനി രശ്മിയുടെ സ്കൂട്ടറുമായി കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കറും ഡ്രൈവറും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 15 മിനിറ്റിന് ശേഷം മറ്റൊരു കാറിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ഡ്രൈവറും തിരുവനന്തപുരത്തേക്ക് പോയി. കാറിന്റെ മുൻഭാഗം തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.