ചെറുതോണി: ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ സലാമാണ് മരിച്ചത്. ചെറുതോണി പാറേമാവിൽ വാടകക്ക് താമസിക്കുകയായിരുന്നു.
ഇന്നലെ രാത്രി പത്തു മണിയോടെ ബന്ധുക്കൾ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടുടമ നടത്തിയ പരിശോധനയിലാണ് അബ്ദുൽ സലാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കസേരയിൽ ഇരുന്ന് മേശയിൽ തലവെച്ച് ഉറങ്ങുന്ന നിലയിലായിരുന്നു മൃതദേഹം. രക്തം ഛർദ്ദിച്ചിട്ടുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം.
ചാവറയിൽ കെ.എം.എം.എൽ സ്പെഷ്യൽ വില്ലേജ് ഓഫിസറായി ജോലി ചെയ്തു വരികയായിരുന്നു. 22 ദിവസം മുമ്പാണ് ഇടുക്കി എൽ.ആർ വിഭാഗത്തിൽ ഡെപ്യൂട്ടി തഹസിൽദാരായി പ്രമോഷൻ ലഭിച്ച അബ്ദുൽ സലാം ചെറുതോണിയിൽ എത്തിയത്. മൃതദേഹം നടപടികൾ സ്വീകരിച്ച് ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.