മുഖ്യമന്ത്രിയെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്തു

കോഴിക്കോട്: മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന പരാതിയിൽ കേസ്. മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ് ബുക്കിൽ നരഭോജി എന്ന് അധിക്ഷേപിച്ചുവെന്ന എറണാകുളം സ്വദേശി മാർട്ടിൻ മേനാഞ്ചേരിയുടെ പരാതിയിൽ മറുവാക്ക് മാസിക എഡിറ്റർ പി. അംബികക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്.

2023 ഡിസംബർ 29ന് ഫേസ്ബുക്കിൽ മാവോവാദി പ്രവർത്തക കവിതയെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നും പിണറായി വിജയൻ നരമേധം നടത്തിയെന്നുമെഴുതിയെന്നാണ് കേസ്. കലാപാഹ്വാനവും മറ്റുമാണ് ചുമത്തിയത്. രക്ത‌ംകൊണ്ടു കടംവീട്ടുമെന്നുമുള്ള പോസ്‌റ്ററുകൾ പ്രചരിപ്പിച്ചതായും ആരോപിക്കുന്നു. 

Tags:    
News Summary - derogatory post against chief minister case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.