മാലിന്യത്തിന്‍റെ അളവ് തിട്ടപ്പെടുത്തുന്നു; നഗരപ്രദേശങ്ങളിൽ സർവേ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വും സ​വി​ശേ​ഷ​ത​ക​ളും തി​ട്ട​പ്പെ​ടു​ത്താ​ൻ സ​ര്‍വേ​യു​മാ​യി കേ​ര​ള ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യാ​യ കേ​ര​ള സ്​​റ്റേ​റ്റ്​ വേ​സ്റ്റ്​ മാ​നേ​ജ്​​മെ​ന്‍റ്​ പ്രോ​ജ​ക്ട്​ (കെ.​എ​സ്.​ഡ​ബ്ല്യു.​എം.​പി). ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ 42 ന​ഗ​ര-​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​ര്‍വേ പൂ​ര്‍ത്തി​യാ​യി.

ബാ​ക്കി 51 ഇ​ട​ങ്ങ​ളി​ലെ സ​ര്‍വേ പു​രോ​ഗ​മി​ക്കു​ന്നു. സു​സ്ഥി​ര ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണം ല​ക്ഷ്യ​മാ​ക്കി ലോ​ക​ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ​യാ​ണ് കെ.​എ​സ്.​ഡ​ബ്ല്യു.​എം.​പി എ​ട്ടു​ദി​വ​സ​ത്തെ സ​ര്‍വേ ന​ട​ത്തു​ന്ന​ത്.

വീ​ടു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, റെ​യി​ല്‍വേ സ്​​റ്റേ​ഷ​നു​ക​ള്‍, പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റി​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​ള്‍പ്പെ​ടെ മാ​ലി​ന്യം ഉ​ല്‍പ്പാ​ദി​പ്പി​ക്കു​ന്ന എ​ല്ലാ ഉ​റ​വി​ട​വും സ​ര്‍വേ​യി​ല്‍ പ​രി​ശോ​ധി​ക്കും.

സ​ര്‍വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടു​ത്ത 25 വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ന​ഗ​ര​ങ്ങ​ളി​ലെ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ഖ​ര​മാ​ലി​ന്യ മാ​നേ​ജ്മെ​ന്‍റ് പ്ലാ​ൻ ത​യാ​റാ​ക്കും. ന​ഗ​ര ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ല്‍ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ്ര​തി​ശീ​ര്‍ഷ മാ​ലി​ന്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും പ്ലാ​ൻ.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ​യും കോ​ര്‍പ​റേ​ഷ​നു​ക​ളു​ടെ​യും പ​രി​ധി​യി​ല്‍ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഖ​ര​മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് വി​ല​യി​രു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം.

വി​വി​ധ​ത​രം മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വും സ്വ​ഭാ​വ​വും തി​രി​ച്ച​റി​യു​ക, മാ​ലി​ന്യ സം​സ്ക​ര​ണ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ക, പു​നഃ​ചം​ക്ര​മ​ണ​ത്തി​ലൂ​ടെ​യും പു​ന​രു​പ​യോ​ഗ​ത്തി​ലൂ​ടെ​യും മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് കു​റ​ക്കു​ക തു​ട​ങ്ങി​യ​വ​യും ല​ക്ഷ്യ​മി​ടു​ന്നു.

Tags:    
News Summary - Determining the amount of waste- Survey of urban areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.