തിരുവനന്തപുരം: ശബരിമലവിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിനെ ചൊല ്ലി തിരുവിതാംകൂർ ദേവസ്വംബോർഡിൽ ഉയർന്ന വിവാദങ്ങൾക്ക് താൽക്കാലിക വെടിനിർത്തൽ . പരസ്യപ്രസ്താവന ഒഴിവാക്കാൻ സി.പി.എമ്മും സർക്കാറും കർശനനിർദേശം നൽകിയതിനെ തു ടർന്നാണ് താൽക്കാലിക ശാന്തി. ഇതിനെതുടർന്നാണ്, തടസ്സഹരജിയുടെ കാര്യത്തിൽ മുൻനി ലപാട് തിരുത്തി ദേവസം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ സർക്കാറിന് പൂർണപിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
പത്മകുമാറിെൻറ വാക്കുകൾ മാധ്യമങ്ങൾ ശരിയായ രീതിയിലല്ല അവതരിപ്പിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രസിഡൻറിനെ മാറ്റില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. സുപ്രീംകോടതിവിധി നടപ്പാക്കാൻ സർക്കാർ മുന്നോട്ട് പോകുേമ്പാൾ, ബോർഡിൽ ഭിന്നാഭിപ്രായമുണ്ടാകുന്നത് പ്രതികൂലമാകുമെന്ന വിലയിരുത്തലിലാണ് സി.പി.എമ്മും സർക്കാറും ഇടപെട്ടത്. ബോർഡ് യോഗം വിളിച്ച് ചർച്ച ചെയ്ത് വ്യക്തത വരുത്താനുള്ള നിർേദശവും നൽകിയിട്ടുണ്ട്. അതുവരെ പരസ്യപ്രതികരണം വിലക്കിയിരിക്കുകയാണ്.
തന്നെ ഒറ്റപ്പെടുത്തുകയാണെന്നും ദേവസ്വം കമീഷണറും ബോർഡ് അംഗങ്ങളും തനിക്കെതിരായി പ്രവർത്തിക്കുകയാണെന്നും ഇൗ രീതിയിൽ തുടരാനില്ലെന്നും പത്മകുമാർ കോടിയേരിയോട് ഫോണിൽ പറഞ്ഞു. അതിനിടെ, കമീഷണർ എൻ. വാസുവും ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻനായരും എ.കെ.ജി സെൻററിലെത്തി കോടിയേരിയോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. വിവാദചർച്ച വേണ്ടെന്ന കർശനനിർേദശമാണ് സി.പി.എമ്മും മുഖ്യമന്ത്രിയുടെ ഒാഫിസും നൽകിയത്. ദേവസ്വംബോർഡ് കമീഷണറോട് വിശദീകരണം തേടിയിട്ടില്ലെന്ന് പ്രസിഡൻറ് തിരുത്തിയത് ഇതിെൻറ അടിസ്ഥാനത്തിലാണ്. പത്മകുമാറിനെ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറ്റുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് മാറ്റിയത്.
അതിനിടെ, പത്മകുമാറിെൻറ പരസ്യപ്രസ്താവനയിൽ ദേവസ്വം കമീഷണർ നേരേത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രസിഡൻറിേൻറത് രാഷ്ട്രീയനിയമനമാണെന്നും അതുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണനോടുതന്നെ അതൃപ്തി തുറന്നുപറഞ്ഞതെന്നും എൻ. വാസു പറഞ്ഞു. കഴിഞ്ഞദിവസം സുപ്രീംകോടതി യുവതിപ്രവേശനം സംബന്ധിച്ച പുനഃപരിേശാധനഹരജികൾ പരിഗണിച്ചപ്പോൾ, ദേവസ്വംബോർഡ് സുപ്രീംകോടതിവിധിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ പ്രസിഡൻറ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ദേവസ്വം കമീഷണർ എൻ. വാസുവും രംഗത്തെത്തിയതോടെ തർക്കം പരസ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.