എൻ. വിജയകുമാർ തിരുവിതാംകൂർ ​േദവസ്വം ​േബാർഡ്​ അംഗം, ഒ.കെ. വാസു മലബാറിൽ വീണ്ടും

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ വി​വി​ധ ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലെ ഒ​ഴി​വു​ള്ള സ്​​ഥാ​ന​ത്തേ​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ വി​ജ​യം. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡി​ലേ​ക്ക് ഒ​ഴി​വു​വ​ന്ന പ​ട്ടി​ക​വി​ഭാ​ഗ​ത്തി​​െൻറ പ്ര​തി​നി​ധി​യാ​യി അ​ഡ്വ. എ​ൻ. വി​ജ​യ​കു​മാ​റും മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റാ​യി ഒ.​കെ. വാ​സു, അം​ഗ​മാ​യി പി.​പി. വി​മ​ല എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കൊ​ച്ചി​ൻ ദേ​വ​സ്വം​ബോ​ർ​ഡ്​ അം​ഗ​മാ​യി എം.​കെ. ശി​വ​രാ​ജ​ന്‍ എ​തി​രി​ല്ലാ​തെ നേ​ര​േ​ത്ത​ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

76 ഹി​ന്ദു എം.​എ​ല്‍.​എ​മാ​രി​ല്‍ 72 പേ​ര്‍ പ​ങ്കെ​ടു​ത്ത വോ​ട്ടെ​ടു​പ്പി​ല്‍ 61 വോ​ട്ടു​ക​ള്‍ വീ​തം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്ക് ല​ഭി​ച്ചു. യു.​ഡി.​എ​ഫി​ന് 11 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഒ. ​രാ​ജ​ഗോ​പാ​ൽ, വി.​ടി. ബ​ൽ​റാം, കെ.​വി. വി​ജ​യ​ദാ​സ്, കെ.​ബി. ഗ​ണേ​ഷ്​​കു​മാ​ർ എ​ന്നി​വ​ർ വോ​​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.

യു.​ഡി.​എ​ഫി​ല്‍ നി​ന്ന്​ മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡി​ലേ​ക്ക് പ​ട​ന്ന​യി​ല്‍ പ്ര​ഭാ​ക​ര​ന്‍, കെ. ​രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡി​ലേ​ക്ക് കെ. ​പ്രി​യം​വ​ദ​യു​മാ​ണ്‌ മ​ത്സ​രി​ച്ച​ത്.സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യാ​ണ് വി​ര​മി​ച്ച​ത്.

Tags:    
News Summary - devaswom board -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.