കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ നടപ്പാക്കുന്നത് സംയോജിത ദ്വീപ് മാനേജ്മെൻറ് പദ്ധതി (ഐ.ഐ.എം.പി) അട്ടിമറിച്ച്. ലക്ഷദ്വീപിലെ നിർമാണപ്രവർത്തനങ്ങൾ ഏതുവിധത്തിലായിരിക്കണമെന്ന് ശാസ്ത്രീയപഠനങ്ങളുടെ പിൻബലത്തോടെ വ്യക്തമാക്കിയ ഈ റിപ്പോർട്ട് 2012ൽ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. തീരദേശ നിയന്ത്രണമേഖലയിലെ നിർമാണവുമായി ബന്ധപ്പെട്ട് പഠിക്കാൻ ലക്ഷദ്വീപിൽ നിയമിക്കപ്പെട്ട മുൻ ജഡ്ജി ആർ.വി. രവീന്ദ്രനായിരുന്നു ഐ.ഐ.എം.പി തയാറാക്കി സമർപ്പിച്ചത്. പവിഴപ്പുറ്റ് സാന്നിധ്യമുള്ള ദ്വീപിലെ മണ്ണുഘടന നിർമാണങ്ങൾക്ക് നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വൻകിട കെട്ടിടങ്ങൾക്കും മറ്റും ദ്വീപിലെ മണ്ണ് ഒരുപരിധിവരെ അനുയോജ്യമാകില്ലെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, പ്രഫുൽ ഖോദ പട്ടേൽ ലക്ഷദ്വീപ് ഡെവലപ്െമൻറ് അതോറിറ്റി റെഗുലേഷനിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത് വികസനത്തിെൻറ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിച്ച് വലിയ കെട്ടിടങ്ങളും ഹൈവേയും പണിയാനാണ്.
ദാദ്ര-നാഗർഹവേലിയിൽ നടപ്പാക്കിയതുപോലെ ഭൂമിയുടെ ലഭ്യതപോലും മനസ്സിലാക്കാതെയുള്ള നഗരവികസന പദ്ധതിയാണ് ആലോചിക്കുന്നത്. റെഗുലേഷൻ പ്രകാരം അഡ്മിനിസ്ട്രേറ്റർക്കോ അദ്ദേഹം നിയോഗിച്ച ഉദ്യോഗസ്ഥർക്കോ ദ്വീപുനിവാസിയുടെ ഭൂമി കൈവശപ്പെടുത്താനാകും. വികസനപ്രവർത്തനങ്ങൾക്ക് ഏതെങ്കിലും ഭൂമി നീക്കിവെക്കാൻ ഭരണകൂടത്തെ അധികാരപ്പെടുത്തുന്ന കർക്കശ വ്യവസ്ഥകളാണ് റെഗുലേഷനിലുള്ളത്.
അങ്ങനെ സ്ഥലം ഏറ്റെടുത്താൽ പൂർണമായും സർക്കാർ താൽപര്യങ്ങൾക്ക് അനുസൃതമായിരിക്കും നടപടികൾ. ഭൂമിയുടെ ഉടമ നിസ്സഹായനായ കാഴ്ചക്കാരൻ മാത്രമാകും. ലക്ഷദ്വീപിലെ ജനത പട്ടികവർഗ വിഭാഗത്തിെൻറ പരിധിയിൽ വരുന്നതിനാൽ ഇത്തരത്തിെല റെഗുലേഷൻ പട്ടികജാതി-വർഗ നിയമത്തിെൻറ ലംഘനവുമാണെന്ന് ദ്വീപുനിവാസികൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.