ദേവികയുടെ ആത്മഹത്യ: സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് മുസ് ലിം ലീഗ്

മലപ്പുറം: ദേവികയുടെ ആത്മഹത്യ ചെയ്ത സംഭവം സ​ര്‍ക്കാ​ര്‍ വീ​ഴ്ച​യാ​ണെ​ന്ന് ആരോപിച്ചുള്ള സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് മുസ് ലിം ലീഗ്. ആത്മഹത‍്യയിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പിനും മാത്രമാണ് ഉത്തരവാദിത്തം. സർക്കാറിന്‍റെ അഹങ്കാരവും ധിക്കാരവും ആണ് കൊലപാതകത്തിന് കാരണമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. 

ദേവികയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. വിഷയത്തിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ പൊലീസ് അടിച്ചമർത്തുന്നു. സമരം അടിച്ചമർത്തി വിഷയം ഒതുക്കാമെന്ന് കരുതേണ്ടെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു. 

വ​ളാ​ഞ്ചേ​രി​യി​ല്‍ ദ​ലി​ത് വി​ദ്യാ​ര്‍ഥി​നി തീ​കൊ​ളു​ത്തി മ​രി​ക്കാ​ൻ കാ​ര​ണം സ​ര്‍ക്കാ​ര്‍ വീ​ഴ്ച​യാ​ണെ​ന്ന് ആ​രോ​പി​ച്ച് മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് എം.​എ​സ്.​എ​ഫ് ന​ട​ത്തി​യ മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തിലും ലാ​ത്തി​ച്ചാ​ർ​ജിലുമാണ് കലാശിച്ചത്. ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ന്‍.​എ. ക​രീ​മും സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​കെ. ന​വാ​സും ഉ​ൾ​പ്പെ​ടെ പ​ത്തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Tags:    
News Summary - Devika Suicide Case Muslim League KPA Majeed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.