തിരുവനന്തപുരം: എ.ടി.എം കാർഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.
ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് നേരേത്ത നൽകിയിരുന്നുവെങ്കിലും ഇപ്പോഴും പലരും ഈ തട്ടിപ്പിനിരയാവുന്നതായി കാണുന്നതായി വാർത്തക്കുറിപ്പിൽ അദ്ദേഹം അറിയിച്ചു. ആധാർ കാർഡ് ലിങ്ക് ചെയ്യാനും മറ്റു പല ബാങ്കിങ് സേവനങ്ങൾക്കുമെന്ന പേരിൽ എ.ടി.എം കാർഡ് വിവരങ്ങൾ, ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) എന്നിവ ചോർത്തിയെടുത്ത് പണം തട്ടുകയാണ്.
ഓൺലൈനായി പണം കൈമാറുമ്പോൾ അക്കൗണ്ട് ഉടമയാണോ പണം കൈമാറുന്നതെന്ന് ഉറപ്പാക്കാനായി ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന രഹസ്യനമ്പർ (വൺ ടൈം പാസ്വേഡ്-ഒ.ടി.പി) ഉപഭോക്താവിെൻറ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് അയക്കാറുണ്ട്. ബാങ്കിൽ നിന്നാണെന്നും മറ്റും സൂചിപ്പിച്ച് അക്കൗണ്ട് വിവരങ്ങൾ ശരിയാക്കുന്നതിനാണെന്ന വ്യാജേന തട്ടിപ്പുകാർ ഉപഭോക്താവിനെ വിളിച്ച് ഈ ഒ.ടി.പി നമ്പർകൂടി മനസ്സിലാക്കുന്നതോടെ അക്കൗണ്ടിൽനിന്ന് പണം ചോർത്തുന്നു.
ഏതു സാഹചര്യത്തിലും ഇത്തരം നമ്പറുകളും പാസ്വേഡുകളും ബാങ്കിൽനിന്നാണെന്നു പറഞ്ഞാൽപോലും പങ്കുെവക്കരുതെന്നും സംസ്ഥാന പൊലീസ് മേധാവി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.