തിരുവനന്തപുരം: എസ്.പി ചൈത്ര തെരേസ ജോൺ നടത്തിയ സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് റെയ്ഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എ.ഡി.ജി.പി മനോജ് എബ്രഹാം സമർപ്പി ച്ച റിപ്പോർട്ടാണ് കൈമാറിയത്. റിപ്പോർട്ടിൽ ഡി.ജി.പി നടപടി ശിപാർശ ചെയ്യുകയോ എസ്.പിയെ ന്യായീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. നടപടി വേണമെന്ന ആവശ്യത്തിൽ സി.പി.എം ഉറച്ചുനിൽക്കുകയാണെങ്കിലും ശക്തമായ നടപടി ഉണ്ടാകില്ലെന്നാണ് സൂചന.
മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാൻ സി.പി.എം ഓഫിസിൽ നടത്തിയ പരിശോധന നിയമപരമായി തെറ്റല്ലെന്നാണ് എ.ഡി.ജി.പി റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ജാഗ്രതക്കുറവുണ്ടായി. യുവ ഉദ്യോഗസ്ഥക്കെതിരെ കടുത്തനടപടി പാടില്ലെന്ന പൊതുധാരണയാണ് ഐ.പി.എസ് തലത്തിലുള്ളത്. ഇൗ സാഹചര്യത്തിലാണ് ഒരു ശിപാർശയും നൽകാതെ ഡി.ജി.പി സർക്കാർ തീരുമാനത്തിനുവിട്ടത്.
ശിപാർശയില്ലാത്ത റിപ്പോർട്ടിൽ നടപടിയെടുത്താൽ നിയമനടപടിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തരവകുപ്പ് വിലയിരുത്തുന്നു. ഇൗ കരുതലോടെയാണ് സർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.